Pages

Friday, 23 November 2012

എന്‍റെ വീട്


പോസ്റ്റുമാനു മാത്രം
മനസ്സിലാകുന്ന
വിലാസമാ
യിരുന്നു
എന്‍റെ വീട്...

നേരം കെട്ട നേരത്ത്
ഉമ്മറത്തേക്കയാള്‍
എറിഞ്ഞിട്ടു പോയത്
ജപ്തിക്കടലാസാണ്...

അന്നേരം,
നേര്‍ത്ത്‌ നേര്‍ത്ത്‌
നിറംകെട്ടു പോയത്
നിലാപൂവിതള്‍ പോലുള്ള
അമ്മയുടെ പുഞ്ചിരിയാണ്..

ചുമച്ച് ചുമച്ചു
കഫം നിറഞ്ഞ നെഞ്ചില്‍
വല്ലാതെ പിടച്ചത്
അച്ഛന്‍റെ
ഹൃദയമാണ്...

ജനാലക്കമ്പിയില്‍
കണ്ണീര്‍വല നെയ്തത്
മംഗല്യം കിനാവ്‌ കണ്ട
പെങ്ങളുടെ കണ്ണുകളാണ്..

കവിതയൂതി അടുപ്പിലിട്ടാല്‍
ചോറാവില്ലെന്നമ്മ പറഞ്ഞത്
ജീവിതം വരികളാക്കിയിരുന്ന
എന്നോട് തന്നെയാണ്...

ആ ഒരറ്റ രാത്രി
ഇരുണ്ടു വെളുത്തപ്പോള്‍
എല്ലാവരുമറിയുന്ന
വിലാസമായിപ്പോയിരുന്നു
എന്‍റെ വീട്...

അച്ഛന്‍ തൂങ്ങിയ മാവും
അമ്മയും അനിയത്തിയും
വിഷം ചിന്തിയ അടുക്കളയും
ഇന്നത്തെ പത്രവരികളാണ്..

നോവുന്ന കനലുകളും
വേവുന്ന ചിന്തകളുമായി
കാടുകയറാന്‍ പോയതിനാല്‍
ഞാനുമെന്‍ കവിതകളും
പിന്നെയും ബാക്കിയായതാണ്...

"ഉള്ളവന്‍റെ പരിമിതിയെന്നും
ഉയരങ്ങളിലെ ആകാശമാണ്
ഇല്ലാത്തവന്‍റെ പരിധിയിന്നും
ഈ പാതാളത്താഴ്ച്ചയുമാണ്.."
___________________© മോന്‍സ്


32 comments:

അംജത്‌ said...

തട്ടി തട്ടി , അടിത്തട്ടില്‍ തട്ടുന്നു മോനൂസ്‌. അവസാന വരികള്‍ ആണ് കാതല്‍. ലളിതമായ വരികളാല്‍ ഒരു സങ്കടക്കടല്‍ . തിരകള്‍ ഇപ്പോഴും പ്രക്ഷുബ്ധം മനസ്സില്‍ ."നെഞ്ചില്‍ വല്ലാതെ പിടച്ചത് അച്ഛന്‍റെ ചങ്ക്" എന്തോ ഓരോ 'വാലായ്മ ' ഈ വരികളില്‍.ഒറ്റമുറിയിലെ ജനാലയില്‍
കണ്ണീര്‍വല നെയ്തത്
മംഗല്യം കിനാവ്‌ കണ്ട
പെങ്ങളുടെ കണ്ണുകളാണ്..
ഈ വരികളിലും എന്തോ ഒന്ന് മിസ്സിംഗ്‌... ഇനി എന്റെ തോന്നല്‍ ആകുമോ ?

പട്ടേപ്പാടം റാംജി said...

"ഉള്ളവന്‍റെ പരിമിതിയെന്നും
ഉയരങ്ങളിലെ ആകാശമാണ്
ഇല്ലാത്തവന്‍റെ പരിധിയിന്നും
ഈ പാതാളത്താഴ്ച്ചയുമാണ്.."

മാറ്റമില്ലാതെ തുടരുന്ന പ്രതിഭാസം.
നല്ല വരികള്‍
നന്നായിരിക്കുന്നു.

ഫൈസല്‍ ബാബു said...

മോന്‍സ് ,അവധി കഴിഞ്ഞു എത്തിയോ ?നന്നായി ട്ടോ കവിത ,,

അസ് ലു said...

"ഉള്ളവന്‍റെ പരിമിതിയെന്നും
ഉയരങ്ങളിലെ ആകാശമാണ്
ഇല്ലാത്തവന്‍റെ പരിധിയിന്നും
ഈ പാതാളത്താഴ്ച്ചയുമാണ്.

നന്നായിരിക്കുന്നു..

asrus ഇരുമ്പുഴി said...

ഒരു വരിയല്ല...ആ മനസ്സാണ് എനിക്കിഷ്ടായത്...വാകുകളെ അടുക്കുകളോടെ ഒരു വീടിന്റെ സ്ഥാനം കാണിച്ചുതന്ന ആ നൊമ്പരപെട്ട മനസ്സ് !!
ഒരുപാട് ഇഷ്ടായി...കാരണം ആ വരികള്‍ ഞാനാണ് ! മനുഷ്യനാണ് !
ആശംസകളോടെ
അസ്രുസ്

ajith said...

മരണത്താഴ്വരയിലെ വീട്

kanmashi said...

Hakkim
valare manoharamayi ezhuthiyirikkunnu...
ellavidha aashamsakalum

സൗഗന്ധികം said...

മോൻസ്,
കവിത ലളിതം....മനോഹരം.....
ശുഭാശംസകൾ...........

ഇലഞ്ഞിപൂക്കള്‍ said...

മനസ്സില്‍ തട്ടിയ കവിത

jessydavid said...

nannayittundu..

Anu Raj said...

കവിത്വമുളള വരികള് ......നന്നായി

ഉദയപ്രഭന്‍ said...

അവസാനത്തെ നാലുവരികള്‍ വളരെ നന്നായി.

കമ്പ്യൂട്ടര്‍ ടിപ്സ് said...

മനസ്സില്‍ തട്ടിയ കവിത

Olavattur said...

simple malayalam...meaningful and touching lines. compact and straight, congratulations...go on

അവന്തിക ഭാസ്ക്കര്‍ said...

"ഉള്ളവന്‍റെ പരിമിതിയെന്നും
ഉയരങ്ങളിലെ ആകാശമാണ്
ഇല്ലാത്തവന്‍റെ പരിധിയിന്നും
ഈ പാതാളത്താഴ്ച്ചയുമാണ്.
ഒരുപാട് ഇഷ്ടം :)

NITHULA said...

kavitha asssalayirikkunnu.....

Nassar Ambazhekel said...

കേട്ടുപഴകിയ സത്യമായാലും
ഓരോ കേഴ്വിയും ബാക്കിയാക്കുന്നത്
ഉള്ളുരുക്കുന്ന നോവാണ്. നന്നായെഴുതി.

'ഒരറ്റ രാത്രി'?

ഒരു പാതിരാനക്ഷത്രം said...

ലളിതവും അര്‍ത്ഥവത്തും ആയ, ഒരു പിടി നൊമ്പരങ്ങളുടെയ് വരികള്‍.ഒരു സാധാരണക്കാരന്റെ അനുഭവങ്ങള്‍.നന്നായി സുഹൃത്തേ.

deepu mridul said...

Priya suhruthe kavitha orupaadu nannayittund.

http://mridulcp.blogspot.in
http://quotes2readb4udie.blogspot.in

ഹരിപ്രിയ said...

നല്ല വരികൾ...:)

Sree cheriyanad said...

oru paadisthamai

ali pm said...

ഭയങ്കര ഇഷ്ടായ്.. ഈ കവിത....

hema said...

വളരെ നല്ല കവിത

hema said...

വളരെ നല്ല കവിത

തുമ്പി said...

ഇല്ലാത്തവന്റെ വ്യഥകള്‍ നന്നായി കവിതയില്‍ ചാലിച്ചു.

Sumayya s m said...

നന്നായിടുണ്ട് ..

Anonymous said...

ബ്ലോഗ്‌ ഡയരക്ടരിയില്‍ നിന്നും ആകസ്മികമായി ഇതുവഴി വന്നതാണ്. പക്ഷെ അഭിപ്രായം പറയാതെ പോയാല്‍ കുറ്റബോധം ഉണ്ടാകുമെന്ന് തോന്നി. really touching. Great! You portrayed unsullied emotions with pristine simplicity.

Shijil ithilote said...

ലളിതം..... മനോഹരം !!!!!

THARANGINY said...

വളരെ നന്നായിട്ടുണ്ട് മോന്‍സ്

മുബാറക്ക് വാഴക്കാട് said...

മോ൯സ്..
ഞാനും കൂടെകൂടുന്നു...
എഴുത്ത് തുടരൂ..

sadiqgusan said...

Great...touching

sadiqgusan said...

Great...touching

Post a Comment

ഒരു അഭിപ്രായം പറഞ്ഞിട്ട് പോയ്ക്കൂടെ...?