Pages

Thursday 12 January 2012

പെങ്ങളറിയാന്‍













നിറമേഴും ചാലിച്ചെഴുതിയ വെണ്ണിലാവല്ലെങ്കിലും
കാപാലികരുടെ കാമക്കണ്ണുകള്‍ നിന്നെ തേടിയെത്തും..
കൊള്ളരുതായ്മകളുടെ തിക്കും തിരക്കുമാണ് ചുറ്റിനും
തുറിച്ച നോട്ടങ്ങളുടെ തെറിച്ച വഴികളാണെങ്ങും..

മതിലുകള്‍ക്കപ്പുറത്തുയര്‍ന്നു കേള്‍ക്കും ബഹളങ്ങള്‍
പെണ്ണുടലിനും മാനത്തിനും വിലപേശുന്നതിന്റെയാണ്
സ്വപ്നക്കൂടുകള്‍ തുറന്നിടുമ്പോഴും വലിച്ചടക്കാന്‍ മറക്കരുത്
അസ്ഥിരതയുടെ തെരുവിലേക്ക് തുറന്നിട്ട ജനാലകള്‍..

തിരിച്ചറിയുക കപടതയുടെ പൊയ് മുഖങ്ങളെ
വലിച്ചെറിയുക കൗമാര പ്രണയ ചാപല്യങ്ങളെ
നിഷ്കളങ്കമാം മനസ്സ് പോലുമൊരു ദൌര്‍ബല്യമാകവെ
തെറ്റിന്റെ മാതാവെന്നും സാഹചര്യമാണെന്നോര്‍ക്കണം..

മിസ്സ്‌ കോളുകള്‍ ഉറക്കം കെടുത്തി തുടങ്ങുമ്പോള്‍ 
മിസ്സിംഗ്‌ കോളത്തിലെ മുഖങ്ങളോ
ര്‍മയില്‍ തെളിയണം..
കടലോളം കണ്ണീരുണ്ട് നിന്‍ മിഴികളിലെങ്കിലും
കരയോളം കട്ടിയില്ല ആ മനസ്സിനെന്നോര്‍ക്കണം ..

ഇളം കാറ്റേറ്റു വാടിടും തൊട്ടാവാടിയാകാതെ
ഇരുട്ടിന്‍ കരങ്ങളെ തിരിച്ചറിയാന്‍ കഴിയണം

കൂര്‍ത്ത മുള്ളുകളുടെ കാവലില്‍ നിലനില്പ്പ് തേടും
വെറുമൊരു തളിരിലയാണ് നീയെന്നുമോര്‍ക്കണം..

കുലംകുത്തിയൊലിച്ചുവരും മൂല്യച്യുതിയുടെ അറ്റത്ത്‌
ഒരു കാഴ്ചക്കാരിയായി പോലും നില്‍ക്കാതിരിക്കുക
കെട്ട മന:സാക്ഷിയുടെ നീര്‍ച്ചുഴിതന്‍ ആഴങ്ങളില്‍
നഷ്ടപ്പെട്ടുപോകും നിന്റെ മനസ്സും ശരീരവും..

ഇരുട്ടിന്റെ കട്ടിയെ മാത്രമല്ല
ഭയക്കണം പകലിന്റെ വെളിച്ചത്തെയും..
കണ്ണടച്ച് വിശ്വസിക്കരുതാരെയും
ഈ പറയുന്ന ആങ്ങളയെപ്പോലും..
കുടിച്ച വെള്ളതിലെന്നല്ല
പകര്‍ന്നു തരും സ്നേഹത്തില്‍ പോലും..

______________________© മോന്‍സ്

(കവിതക്കനുയോജ്യമായ ചിത്രം വരച്ചു തന്ന ആര്‍ടിസ്റ്റ് ഉണ്ണിയേട്ടന്
വാക്കുകളിലും വരികളിലും ഒതുക്കാനാകാത്ത നന്ദി...)

31 comments:

Mohiyudheen MP said...

മിസ്സ്‌ കോളുകള്‍ ഉറക്കം കെടുത്തി തുടങ്ങുമ്പോള്‍
മിസ്സിംഗ്‌ കോളത്തിലെ മുഖങ്ങളോര്‍മയില്‍ തെളിയണം..
കടലോളം കണ്ണീരുണ്ട് നിന്‍ മിഴികളിലെങ്കിലും
കരയോളം കട്ടിയില്ല ആ മനസ്സിനെന്നോര്‍ക്കണം

നന്നായി പറഞ്ഞു ... ആശംസകള്‍

ഷാജി പരപ്പനാടൻ said...

മോന്‍സ്...സാമൂഹ്യ ചുറ്റുപാടുകളെ ഉള്‍കാഴ്ചയോടെ നോക്കികാണുന്നു...ആശംസകള്‍.

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

"ഇരുട്ടിന്റെ കട്ടിയെ മാത്രമല്ല
ഭയക്കണം പകലിന്റെ വെളിച്ചത്തെയും..
കണ്ണടച്ച് വിശ്വസിക്കരുതാരെയും
ഈ പറയുന്ന ആങ്ങളയെപ്പോലും..
കുടിച്ച വെള്ളതിലെന്നല്ല
പകര്‍ന്നു തരും സ്നേഹത്തില്‍ പോലും.."

മാറുന്ന കാലവും അതിനനുസരിച്ച് മാറുന്ന മനുഷ്യനും ...
ഒരു ഉണര്‍ത് പാട്ടായി മാറട്ടെ ഈ കവിത ..................

Vishnu N V said...

ആശംസകള്‍.
'ദൌര്‍ഭല്യ"....?!

ഫൈസല്‍ ബാബു said...

മിസ്സ്‌ കോളുകള്‍ ഉറക്കം കെടുത്തി തുടങ്ങുമ്പോള്‍
മിസ്സിംഗ്‌ കോളത്തിലെ മുഖങ്ങളോര്‍മയില്‍ തെളിയണം..
-----------------------------------
എത്ര അനുഭവങ്ങള്‍ ഉണ്ടായാലും മാറുന്ന ലോകത്തിലെ മാറാത്ത സമൂഹം ...(എല്ലാവരെയും കുറിച്ചല്ല മോന്‍സ് ഉദ്ദേശിച്ച അവരെക്കുറിച്ച്‌ മാത്രമാണ് കെട്ടോ )

Hakeem Mons said...
This comment has been removed by the author.
Hakeem Mons said...

@ Mohiyudheen MP / പരപ്പനാടന്‍ / അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ / faisalbabu നന്ദി എല്ലാവര്ക്കും..
@ Visnuചേട്ടാ, പോസ്റ്റ്‌ ചെയ്യാനുള്ള തിടുക്കത്തില്‍ തെറ്റിയ അക്ഷരപ്പിശകാണ്. ചൂണ്ടിക്കാണിച്ചു തന്നതിന് പ്രത്യേകം നന്ദി. തിരുത്തിയിട്ടുണ്ട്..

സിയാഫ് അബ്ദുള്‍ഖാദര്‍ said...

എന്ത് കൊണ്ടാണ് നാമെല്ലാവരും വിശ്വസിക്കരുത് എന്ന് മാത്രം പറഞ്ഞു കൊണ്ടിരിക്കുന്നത് ?ജീവിക്കാന്‍ വയ്യാത്തത്ര ദുരിത പൂര്‍ണ്ണമായെന്നോ കാലം ?ആശംസകള്‍ ,..

ജാബിര്‍ മലബാരി said...

സഹോദരികൾ അറിയാൻ.. വെൽഡൺ.. നല്ല അവതരണം..
അല്ലാഹു അനുഗ്രഹിക്കട്ടെ..

Pradeep Kumar said...

നന്നായി എഴുതി മോന്‍സ്. വല്ലാത്തൊരു കാലത്തെയാണ് ഇവിടെ അടയാളപ്പെടുത്തിയത്.

Mohammed Kutty.N said...

മനസ്സും വപുസ്സും കുളിര്‍കോരുന്നു .ഓരോ വരിയിലും സത്യത്തിന്റെ സാരാംശം വെട്ടിത്തിളങ്ങുന്നു.അനുഗ്രഹീത കവീ അഭിനന്ദനങ്ങള്‍ -ഒന്നല്ല,ഒരായിരം.ഇത് വെറും 'സുഖിപ്പിക്കുന്ന' വാക്കല്ല .മനസ്സ് മനസ്സിനോട് മന്ത്രിക്കുന്ന ആത്മഹര്‍ഷമാണ്...

രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

കാലം വേദനിയ്ക്കുന്നവരു(/ളു)ടെ പറുദീസയത്രേ....! അത് വിശുദ്ധ ആസ്വാദനത്തിന്റെ പറുദീസയാകുന്ന കാലം ഉണ്ടാകുമെന്നു പ്രതീക്ഷിയ്ക്കാം നമുക്ക് ല്ലേ.....

നല്ല കവിത....

- സോണി - said...

കരുതല്‍....
നന്നായി എഴുതി.

khaadu.. said...

ഇരുട്ടിന്റെ കട്ടിയെ മാത്രമല്ല
ഭയക്കണം പകലിന്റെ വെളിച്ചത്തെയും..
കണ്ണടച്ച് വിശ്വസിക്കരുതാരെയും
ഈ പറയുന്ന ആങ്ങളയെപ്പോലും..
കുടിച്ച വെള്ളതിലെന്നല്ല
പകര്‍ന്നു തരും സ്നേഹത്തില്‍ പോലും..

നല്ല വരികള്‍...

Jefu Jailaf said...

നന്നായി പറഞ്ഞു മോൻസ്..ലളിതമാണു വാക്കുകൾ.. അഭിനന്ദനങ്ങൾ..

ഷാജു അത്താണിക്കല്‍ said...

പ്രിയാ കാലിക പ്രസക്തമായ വരികള്‍
ഇതിന് കൂടെ ഒരു സമരം ഞാനും വിളിക്കാം
തുടരുക ഈ വിസ്മയ വരികളാല്‍ വിക്രിതിയെ പഴിക്കല്‍

ijaz ahmed said...

നല്ല കവിത ഇഷ്ട്ടപെട്ടു ,
പെണ്‍ വര്‍ഗതിനോട് പറയുന്ന കവിത

Artof Wave said...

തിരിച്ചറിയുക കപടതയുടെ പൊയ് മുഖങ്ങളെ
വലിച്ചെറിയുക കൗമാര പ്രണയ ചാപല്യങ്ങളെ
നിഷ്കളങ്കമാം മനസ്സ് പോലുമൊരു ദൌര്‍ബല്യമാകവെ
തെറ്റിന്റെ മാതാവെന്നും സാഹചര്യമാണെന്നോര്‍ക്കണം..
നല്ല വരികള്‍
ആശംസകള്‍

ഉമ്മു അമ്മാര്‍ said...

ഇന്നിന്റെ ദുര്‍വിധിയെ അക്കമിട്ടു പറഞ്ഞ ഒരു നല്ല കവിത ..വാക്കുകള്‍ ലളിതം സുന്ദരം.. ഓരോ സഹോദരിക്കും ഒരു പൊന്നാങ്ങളയുടെ ആത്മാര്‍ഥമായ ഉപദേശങ്ങള്‍... ആശംസകള്‍.. ഈ വരികള്‍ക്ക് ..

കൊമ്പന്‍ said...

കവിത ഇന്നത്തെ ചുറ്റുപാടുകളെ ഓര്‍മിപ്പിക്കുന്നു
കവിത വായിച്ചപ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിവന്നത്
" മാരനെ യല്ല മണാ ളനെ മാനം കാക്കും ഒരാങ്ങളെ യെ "
എന്ന കവിത വരികള്‍ ആണ്
ഇന്നത്തെ ചുറ്റുപാടില്‍ അതാണ്‌ പെണ്ണിനാ വശ്യം

ബഷീർ said...

>>ഇരുട്ടിന്റെ കട്ടിയെ മാത്രമല്ല
ഭയക്കണം പകലിന്റെ വെളിച്ചത്തെയും <<


നഗ്ന സത്യം.. വളരെ നല്ല ഉപദേശം പെങ്ങന്മാര്‍ക്ക്.. അവര്‍ കേള്‍ക്കട്ടെ !

Satheesan OP said...

കുഴിയാനകള്‍ കാത്തിരിപ്പുണ്ട്‌ വഴി തെറ്റുന്ന ഓരോ ഉറുമ്പിനെയും കാത്തു...
നന്നായി പറഞ്ഞു

മണ്ടൂസന്‍ said...

നല്ല വാക്കുകളിൽ നല്ല ഒരു കവിത അവതരിപ്പിച്ചൂ മോൻസ്, അഭിനന്ദനങ്ങൾ. ഇത് ഞാൻ 'അവൾക്ക്' പകർത്തിക്കൊടുക്കും. ഒന്നു വായിച്ച് മനസ്സിലാക്കാൻ. അത്രയ്ക്കും രസകരമായ വാക്കുകളിൽ സംഭവങ്ങളുടെ തീക്ഷ്ണത ഒളിപ്പിച്ച് വച്ച് അവതരിപ്പിച്ചു. ആശംസകൾ, അഭിനന്ദനങ്ങൾ മോൻസ്.

റോസാപ്പൂക്കള്‍ said...

ഇരുട്ടിന്റെ കട്ടിയെ മാത്രമല്ല
ഭയക്കണം പകലിന്റെ വെളിച്ചത്തെയും..
കണ്ണടച്ച് വിശ്വസിക്കരുതാരെയും


ലോകം ഇങ്ങനെ മോശമായി പോയല്ലോ

Harinath said...

കവിത നന്നായിട്ടുണ്ട്.

ആശയപരമായി വിയോജിക്കുന്നു. ഭയം ഒന്നിനും പരിഹാരമല്ല. ഭയം നമ്മെ സ്വയം ഇല്ലാതാക്കും.

princy joseph said...

very very good

അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskar said...

നന്നായിരിക്കുന്നു ഭാവുകങ്ങള്‍

Abdul said...
This comment has been removed by the author.
Abdul said...
This comment has been removed by the author.
Abdul said...

തനിയെ ആവരുത്, ചുറ്റുപാടിൽ ഒരു ഇഴ ജീവിയായി നാം ജീവിക്കണം.
മുള്ളും,മുരടും,ചൂടും,തണുപ്പും തിരിച്ചറിയണം, ആത്മവിശ്വാസങ്ങൾ ഒഴുക്കിനെതിരെ തുഴയാനുള്ള പങ്കായമാവട്ടെ.
ഞാൻ ഈ പോസ്റ്റ് കാണുന്നത് ഇപ്പോയാണ്, യാഥാർത്യമല്ലെ, സ്വന്തം ഭർത്താവും,പിതാവും,കൂട്ടുക്കാരിയുടെ അഛനും സ്വരക്തത്തെയും,അയൽവാസിയേയും മുറിവേല്പിച്ച 2013 -ൽ അല്ലെ നാമിന്ന്.

അക്ഷരങ്ങളുടെ അനുഭൂതി തിരിച്ചരിഞ്ഞവരെ എൻറെ ബ്ലോഗൊന്നു വായിച്ച് ഉപദേശങ്ങൾ പറയണേ....
http://www.thoughtandpage.blogspot.com

baburajtr said...

കടലോളം കണ്ണീരുണ്ട് നിന്‍ മിഴികളിലെങ്കിലും
കരയോളം കട്ടിയില്ല ആ മനസ്സിനെന്നോര്‍ക്കണം ..

i like that line most

Post a Comment

ഒരു അഭിപ്രായം പറഞ്ഞിട്ട് പോയ്ക്കൂടെ...?