Pages

Thursday 24 November 2011

ഇതെന്റെ മനസ്സാണ്









യാ അല്ലാഹ്! 
വെയിലത്ത്‌ തണലിനേക്കാളും 
മഴയത്ത് കുളിരിനേക്കാളും 
രാത്രിയില്‍ നിലാവിനേക്കാളും 
ഇവയെല്ലാം സൃഷ്ടിച്ച നിന്നെ
സ്നേഹിക്കുന്ന ഒരു മനസ്സാണിത്... 

ഓരോ ശ്വാസത്തിനും നെടുവീര്‍പ്പിനുമിടക്ക് 
എന്റെ ആയുസ്സിന്റെ ദൈര്‍ഘ്യം നീട്ടിത്തരുന്ന
നിന്നെയല്ലാതെ ഞാനാരെ സ്നേഹിക്കാന്‍? 

എനിക്കും നിനക്കുമിടയില്‍ അകലമേറെയെന്ന്‍ 
എപ്പോഴും പറയാറുണ്ടെങ്കിലും  എനിക്കറിയാം
നീയൊരടി പോലും നീങ്ങിയിട്ടില്ലെന്നും 
നിന്നില്‍ നിന്നകന്നു പോയത്
ഈ പാപിയാണെന്നും...

ചുമലുകളില്‍ ഇന്നു ഞാനനുഭവിക്കുന്ന ഭാരം 
ജീവിതത്തിന്റേതു മാത്രമല്ലെന്നറിയാം 
എന്നെക്കാളുയരത്തില്‍ കുമിഞ്ഞുകൂടിയ 
എന്റെ പാപങ്ങളുടേതു കൂടിയാണ്...

പകലുദിച്ചസ്തമിക്കുന്ന സൂര്യന്റെ ശോഭയും 
രാത്രിയില്‍ പെയ്തിറങ്ങുന്ന വെണ്ണിലാവിന്റെ പ്രഭയും 
നിന്റെ തേജസ്സാണെന്നറിയാമെങ്കിലും 
അതില്‍ നിന്നൊരു നന്മയുടെ വെളിച്ചവും കാത്ത് 
ഈ അപരാധിയുടെ മനസ്സിന്റെ കിളിവാതില്‍ 
എന്നും മലര്‍ക്കെ തുറന്നിട്ടോട്ടെ ഞാന്‍?... 

നോവിന്റെ തേങ്ങല്‍ അകലെയില്ലാതാകുന്നതും കാത്ത് 
ഞാനിന്നും ഈ കണ്ണീരിന്റെ കടവത്ത് ഒറ്റക്കിരിപ്പാണ്.. 
നേരിന്റെ വഴികളുടെ അറ്റത്ത്‌ ഞാനെത്തിച്ചേരുമ്പോള്‍ 
കാരുണ്യത്തിന്റെ ഇഴകളാല്‍ തുന്നിയ ഒരു തൂവാലയെങ്കിലും 
എനിക്കായ് നീ കരുതിവെച്ചിട്ടുണ്ടാകില്ലേ? ..

യാ അല്ലാഹ്! 
ഇതെന്റെ മനസ്സാണ്, 
എന്റെ പ്രാര്‍ഥനയും..!! 
___________________ മോന്‍സ്

31 comments:

ഫൈസല്‍ ബാബു said...

"ചുമലുകളില്‍ ഇന്നു ഞാനനുഭവിക്കുന്ന ഭാരം
ജീവിതത്തിന്റേതു മാത്രമല്ലെന്നറിയാം
എന്നെക്കാളുയരത്തില്‍ കുമിഞ്ഞുകൂടിയ
എന്റെ പാപങ്ങളുടേതു കൂടിയാണ്..."

----------------------
അര്‍ത്ഥവത്തായ വരികള്‍ക്ക് നൂറു മാര്‍ക്ക് !!ആശംസകള്‍ ..

Jefu Jailaf said...

ഭക്തി അലയടിക്കുന്ന വരികൾ.. ഇഷ്ടപ്പെട്ടു..

K@nn(())raan*خلي ولي said...

@@
ഒരടിമ അല്ലാഹുവിലേക്ക് ഒരടി നടക്കുമ്പോള്‍ അല്ലാഹു അവനിലേക്ക് ഓടിവരും എന്ന് അദ്കിയയില്‍ പഠിച്ചതായി ഓര്‍ക്കുന്നു.
("മാzaaല അബ്ദീ ബിന്നവാഫിലി യക്രുബു - ഹത്താ അകൂനലഹു യദം വല്‍ അര്‍ജ്ജുലാ" എന്ന പദ്യം)

തന്റെ സൃഷ്ട്ടാവ് അകാരണമായി ആരെയും ആക്രമിക്കില്ല(വലാ യുള്ലിമു റബ്ബുക അഹദാ)എന്ന് സൂറത്തുല്‍ കഹ്ഫിലും ഉണ്ട്.

നാഥാ,
ഈ ശ്വാസവും നിശ്വാസവും നിന്റെ ഔദാര്യമാണ്.
ഈ വാക്കുകളും വരികളും നിന്റെ കാരുണ്യമാണ്.
നിന്റെ ദയാവായ്പിനു മുന്‍പില്‍ മറ്റെല്ലാം നിശ്ചലം!

(മോന്‍സ്‌,
നല്ലൊരു ചിന്ത ഷെയര്‍ ചെയ്തതിനു നന്ദി)

സ്വന്തം സുഹൃത്ത് said...

അറിയുന്നു ഞാനപരാധിയാണെങ്കിലും
അവികലം നിന്‍പാദമണയുന്നിതാ.
അര്‍പ്പിക്കുവാനില്ല പൊന്നും ധനങ്ങളും
അറിഞ്ഞു കൈക്കൊള്ളു‍കെന്‍ നീറുംമനം

അരുതെന്ന് ചൊല്ലിയ കാര്യങ്ങളൊക്കെയും
ധരയില്‍ വീഴുവോളം പൊരുതിനേടി
നീട്ടിയൊരാക്കരവുമായി നീ പിന്നാലെ
കൂട്ടിനായ് വന്നതും കണ്ടീല ഞാന്‍

വീണുഞാനേകനായ് മാറിയനേരത്ത്
കാണുവാന്‍ സാധിച്ചീയുള്‍ക്കണ്ണിനാല്‍
യോഗ്യതയില്ലെനിക്കറിയുന്നുവെങ്കിലും
ഭാഗ്യമറിഞ്ഞു ഞാന്‍ പൈതലെന്നു.

ഇത്ര ദ്രോഹിച്ചൊരിപ്പാപിയെപ്പോലുമേ
പുത്രനായ് വീണ്ടുമങ്ങുള്‍ക്കൊണ്ടിടും..;
നിന്‍ മഹാ സ്നേഹമിന്നോര്ത്തിടുമ്പോള്‍-
ഞാനെങ്ങനെ പിന്നെയും പാപിയാകും..!

Mohammed Kutty.N said...

പ്രിയ മോന്‍സ് ...അല്ലാഹുവിനെ ആഴത്തില്‍ മനസ്സിലാക്കി ,'തൗബ' തുളുമ്പുന്ന ഈ അക്ഷര നിവേദനം ഞങ്ങളുടേതു കൂടിയാണ്....ഭക്തിയുടെ ഈ കാവ്യ സമര്‍പ്പണത്തിന് അഭിവാദ്യങ്ങള്‍ !അഭിനന്ദനങ്ങള്‍!!

Noushad Koodaranhi said...

nannaayirikkunnu mons.....Ya Allaah.....!!!

ഷാജു അത്താണിക്കല്‍ said...

യാ അല്ലാഹ്!
ഇതെന്റെ മനസ്സാണ്,
എന്റെ പ്രാര്‍ഥനയും..!!

പ്രിയ മോന്‍സ് തീര്‍ച്ചയായും ഞങ്ങളുടേയും
ആശംസകള്‍

കൊമ്പന്‍ said...

ദൈവ ഭയം തുളുമ്പുന്ന വരികള്‍ മനസ്സിന്റെ ഭാഷ

ഷാജി പരപ്പനാടൻ said...

മോന്‍സ് നല്ല കവിത...കണ്ണൂരാനെ മാത്രമല്ല ആരെയും ഈ കവിത ദൈവ സ്മരണ ഉണര്‍ത്തും തീര്‍ച്ച...

നാമൂസ് said...

കണ്ണിന്നുള്ളില്‍ കിണ്ണം വെയ്ത്തവനേ
എന്നെ കണ്ണാടിയാക്കിയ തമ്പുരാനെ
കണ്ണിനേക്കാള്‍ അടുത്തു പോയി..
പിന്നെ, കണ്ണിനു നിന്നെ കാണാതെയായി. !

Unknown said...

ഭക്തിയില്‍ ചാലിച്ചെഴുതിയ
വരികള്‍ മനോഹരമായി.
ആശംസകള്‍.

abbadcheruppa said...

exceland

MUHAMMED SHAFI said...

യാ അല്ലാഹ്!

ഇതെന്റെ മനസ്സാണ്,
good mons.. keep on writing...

Pradeep Kumar said...

മൂസക്ക പറഞ്ഞത് ഞാന്‍ ആവര്‍ത്തിക്കുന്നു... ഇതു നിര്‍മലമായ ഒരു മനസിന്റെ ഭാഷയാവുന്നു...

MT Manaf said...

പിടിവള്ളി ബലമുള്ളതാണ്‌
നാം ദുര്‍ബലപ്പെടാതിരുന്നാല്‍ മതി
ആശംസകള്‍

jabiredappal said...

allahu anugrahikatte...


nice dua

Dr.Muhammed Koya @ ഹരിതകം said...
This comment has been removed by the author.
Dr.Muhammed Koya @ ഹരിതകം said...
This comment has been removed by the author.
Dr.Muhammed Koya @ ഹരിതകം said...

ഇത് എന്റെ മനസ്സാണല്ലോ
നല്ല വരികള്‍ മനസ്സിനെ സ്പര്‍ശിക്കുന്നു
....എനിക്കും നിനക്കുമിടയില്‍ അകലമേറെയെന്ന്‍
എപ്പോഴും പറയാറുണ്ടെങ്കിലും എനിക്കറിയാം
നീയൊരടി പോലും നീങ്ങിയിട്ടില്ലെന്നും
നിന്നില്‍ നിന്നകന്നു പോയത്
ഈ പാപിയാണെന്നും...
യാ അല്ലാഹ് ഇതും ഞാന്‍ തന്നെയാണല്ലോ

Vinayan Idea said...

വളരെ ഇഷ്ടപ്പെട്ടു ആശംസകള്‍ ..........

ജയരാജ്‌മുരുക്കുംപുഴ said...

ithu enteyum manassanu.... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..............

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

അള്ളാഹു അക്ബര്‍......,ശരിക്കുംമനസ്സ് ദൈവത്തിനുമുന്നില്‍ തുറന്നു കാണിക്കാന്‍ ശ്രമിച്ചു എഴുത്ത് തുടരൂ ...ആശംസകള്‍ ,,,

khaadu.. said...

ചുമലുകളില്‍ ഇന്നു ഞാനനുഭവിക്കുന്ന ഭാരം
ജീവിതത്തിന്റേതു മാത്രമല്ലെന്നറിയാം
എന്നെക്കാളുയരത്തില്‍ കുമിഞ്ഞുകൂടിയ
എന്റെ പാപങ്ങളുടേതു കൂടിയാണ്...

അതെ ..അതല്ലേ യഥാര്‍ത്ഥ ഭാരം.. ആരും അറിയുന്നില്ലെന്നു മാത്രം..
ഭക്തി നിര്‍ഭരമായ വരികള്‍.. നന്നായിട്ടുണ്ട്....

പ്രാര്‍ത്ഥനയോടെ...

dubai said...

മോന്‍സ് വളരെ മനോഹരമായ ഭക്തിയില്‍ ചാലിച്ച കവിത. ഇനിയും ധാരാളം എഴുതാന്‍ കഴിയട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു. നാഥന്റെ അനുഗ്രഹം ഉണ്ടാകട്ടെ എപ്പൊഴും.

Admin said...

അറിയുന്നു ഞാനപരാധിയാണെങ്കിലും
അവികലം നിന്‍പാദമണയുന്നിതാ.
അര്‍പ്പിക്കുവാനില്ല പൊന്നും ധനങ്ങളും
അറിഞ്ഞു കൈക്കൊള്ളു‍കെന്‍ നീറുംമനം

മനോഹരമായ വരികള്‍..
നല്ല കാവ്യ ശൈലിയുണ്ട് താങ്കള്‍ക്ക്.
ആസംസകള്‍.

ഇസ്മയില്‍ അത്തോളി said...

മോന്‍സ്..........തീര്‍ച്ചയായും നന്നായി താങ്കളുടെ കവിത.മനസ്സിനെ മഞ്ഞില്‍ കുളിപ്പിച്ച് പരിവര്‍ത്തനം ചെയ്യുന്ന രചന..അഭിനന്ദനങ്ങള്‍ ................

Artof Wave said...

പകലുദിച്ചസ്തമിക്കുന്ന സൂര്യന്റെ ശോഭയും
രാത്രിയില്‍ പെയ്തിറങ്ങുന്ന വെണ്ണിലാവിന്റെ പ്രഭയും
നിന്റെ തേജസ്സാണെന്നറിയാമെങ്കിലും
അതില്‍ നിന്നൊരു നന്മയുടെ വെളിച്ചവും കാത്ത്
ഈ അപരാധിയുടെ മനസ്സിന്റെ കിളിവാതില്‍
എന്നും മലര്‍ക്കെ തുറന്നിട്ടോട്ടെ ഞാന്‍?...

എല്ലാം ദൈവത്തിന്റേതാണ്, ഒടുക്കം അവനിലേക്കാണ്

നന്നായിരിക്കുന്നു
എഴുത്തിന് ആശംസകള്‍
ഇനിയും പ്രതീക്ഷിക്കുന്നു

Akbar said...

ഭക്തിനിര്‍ഭരമായ വരികള്‍., . പ്രാര്‍ത്ഥനയെക്കാള്‍ എന്തുണ്ട് പുണ്ണ്യം. മോന്സിന്റെ നല്ല വരികള്‍ക്ക് നന്ദി.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഭക്തി നിര്‍ഭരമായ വരികള്‍ .പുണ്യം പെയ്യട്ടെ .മനസ്സ് നിര്‍മ്മലമാകട്ടെ .

kochumol(കുങ്കുമം) said...

ഭക്തിയോട് കൂടിയ മനോഹരമായ വരികള്‍ മോന്‍സ്‌ ...!
അഭിനന്ദനങ്ങള്‍ !!

Unknown said...

വളരെ നന്നായിരിക്കുന്നു സഹോദരാ ....
നിന്റെ മനസ്സില് സമാധാനം വിരിയട്ടെ ...

Post a Comment

ഒരു അഭിപ്രായം പറഞ്ഞിട്ട് പോയ്ക്കൂടെ...?