Pages

Thursday 22 September 2011

കിനാവിന്റെ അറ്റത്ത്‌

                    എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്കുള്ള യാത്രയിലാണ്. ഉമ്മയും ഉപ്പയും പെങ്ങളും അനിയന്മാരും അമ്മാവനും കുട്ടികളും. ഒരു ടാറ്റ സുമോ നിറയെ ആളുകള്‍. പ്രവാസ ജീവിതത്തിലെ ആദ്യത്തെ തിരിച്ചുവരവായതിനാല്‍ എയര്‍പോര്‍ട്ടിനു പുറത്തിറങ്ങിയപ്പോഴുള്ള കെട്ടിപ്പിടിക്കലും സ്നേഹാന്വേഷണങ്ങളും കുറച്ചധികമായിരുന്നു. അതിന്റെ ഹാങ്ങോവറില്‍ തരിച്ചു നില്‍ക്കുമ്പോഴാണ് ഒരുനൂറു ചോദ്യങ്ങളുമായി ബന്ധുക്കള്‍ പൊതിഞ്ഞത്. ഒരു മറുപടിക്കായി പരതുമ്പോഴേക്കും അടുത്ത ചോദ്യമെടുത്തിടുന്നു. ഒരുമാതിരി ചാനലിലെ അവതാരകരെ പോലെ. ഡ്രൈവര്‍ അത്യാവശ്യം സ്പീഡില്‍ തന്നെ വണ്ടിയോടിക്കുന്നുണ്ട്. എന്റെ കൂടെ വണ്ടിയിലുള്ളവരെല്ലാം ഇപ്പോഴും നിര്‍ത്താതെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നു. കയ്യിലുള്ള സ്യൂട്ട്കെയിസ്  തുറന്നു ചോക്ലൈറ്റിന്റെ  ഒരു കവര്‍ പൊട്ടിച്ചു എല്ലാവര്‍ക്കും കൊടുത്തപ്പോള്‍ രംഗം ശാന്തമായി. ചോക്ലൈറ്റിന്റെ ഗുണഗണങ്ങളെ കുറിച്ച് താഴ്ന്ന ശബ്ദത്തില്‍ പിറുപിറുപ്പ്‌ കേള്‍ക്കുന്നതൊഴികെ വേറെ പ്രശ്നമൊന്നുമില്ല. മനസ്സൊന്നു ഫ്രീ ആയപ്പോള്‍ വഴിയോരക്കാഴ്ച്ചകളിലേക്ക് കണ്ണുംനട്ടിരുന്നു‍.
          രണ്ടുവര്‍ഷങ്ങള്‍ക്കപ്പുറം എയര്‍പോര്‍ട്ടിലേക്കുള്ള വണ്ടിയിലിരിക്കുമ്പോള്‍ എന്നെ പുറകിലാക്കി പാഞ്ഞുപോയ വയലും തോടും തെങ്ങിന്‍തലപ്പും പച്ചപ്പുമെല്ലാം ഇപ്പോള്‍ രണ്ടും കയ്യും നീട്ടിയെന്നെ  മാടിവിളിക്കുന്നത് പോലെ. ഏതോ സ്വര്‍ഗരാജ്യത്തിലെത്തിയെന്ന മട്ടില്‍ അങ്ങിനെ യിരിക്കുമ്പോഴാണ് അമ്മാവന്‍ ആദ്യത്തെ വെടിപൊട്ടിച്ചത്. 
     "നിനക്കെത്ര മാസാ ലീവ്?"   
ഏഴാനാകശത്ത് നിന്നും പൊടുന്നനെ പിടുത്തം വിട്ടു മരുഭൂമിയിലേക്ക് നെഞ്ചടിച്ചുവീണ പോലെയായി ഞാന്‍. ഇപ്പോള്‍ വണ്ടിയുടെ ശബ്ദം മാത്രം. എല്ലാരും കാതും കണ്ണും കൂര്‍പ്പിച്ചു എന്റെ ഉത്തരത്തിനായി ഓങ്ങി നില്‍ക്കുന്നു.
     "ഒന്നര മാസം!!!!".
          വീട്ടില്‍ കയറി കുറച്ചു സമയങ്ങള്‍ക്കകം  ഒരു പത്തുപതിനാറു പ്രാവശ്യമെങ്കിലും ഈ "ഒന്നര മാസം" എന്ന ഡയലോഗ് പുറത്തേക്കു ഛര്ദിക്കേണ്ടി വന്നു. ഈ വരവില്‍ തന്നെ ഒരു പെണ്ണ് കെട്ടണമെന്ന് മനസ്സില്‍ ഒരു ആശയുണ്ടായിരുന്നു. വയസ്സ് ഇരുപത്തഞ്ചു ആയി. എല്ലാവര്‍ക്കുമറിയാവുന്ന എന്റെ വയസ്സ് വീട്ടുകാര്‍ മാത്രം അറിഞ്ഞമട്ടില്ല. ഇതിങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ. ഗള്‍ഫില്‍ ഉള്ളപ്പോഴേ കല്യാണത്തിന് വേണ്ട പ്ലാനിംഗ് തുടങ്ങിയിരുന്നു. ഒരു കല്യാണം നടക്കാന്‍ ഒന്നരമാസം ലീവ് "ധാരാളം" എന്നാണ്‌ ബ്രോക്കെര്‍ അന്ന് തന്നോട് ഫോണില്‍ പറഞ്ഞിരുന്നത്. ഞാനെത്തുമ്പോഴേക്കും ഒരു നല്ല പെണ്ണിനെ കണ്ടുവെക്കാന്‍ ബ്രോക്കെര്‍ക്ക് അഡ്വാന്‍സായി അഞ്ചൂറ് രൂപയാ അയാളുടെ മൊബൈലിലേക്ക് ഗള്‍ഫില്‍ നിന്നും റീചാര്‍ജു ചെയ്തു കൊടുത്തത്. അത് വെള്ളത്തിലാവുമോ പടച്ചോനേ എന്നാലോചിച്ചു വീടിന്റെ കോലായില്‍ കാറ്റും കൊണ്ടിരിക്കുകയായിരുന്നു.
          അന്നേരം കേരള ജനതയെ ഇരുട്ടില്‍ നിന്നും രക്ഷിക്കാന്‍ സര്‍ക്കാന്‍ സൌജന്യമായി നല്‍കിയ 20 വാട്ട്സ് സി.എഫ്.എല്‍ ലാമ്പ് കത്തുന്ന പോലെ മുത്ത്‌ ഒരു ചിരിയും ഫിറ്റ് ചയ്തു  നമ്മുടെ ബ്രോക്കെര്‍ക്ക അങ്ങിനെ കയറി വരുന്നു. മനസ്സില്‍ ഒരു ഒന്നൊന്നര ലഡ്ഡു പൊട്ടി. ക്ഷണിച്ചിരുത്തി. മുറിയില്‍ കയറി പൊട്ടിക്കാതെ വെച്ചിരുന്നു രണ്ടു കിലോയുടെ ബദാം പേക്കറ്റ് നേരെ ബ്രോക്കെറുടെ കയ്യില്‍ കൊടുത്തു പറഞ്ഞു: 
     "ഇതിരിക്കട്ടെ.. മ്മളെ ഒരു സന്തോഷത്തിനു.." 
ബ്രോക്കെറുടെ ചിരി ഒന്നൂടെ വലുതായി. ഇയാളുടെ മുഖത്തിന്‌ ഇത്രയും വീതിയുണ്ടായിരുന്നോ എന്നു സംശയിച്ചു പോയി. ബ്രോക്കെറോട്‌ ഒന്ന് കണ്ണിറുക്കി കാണിച്ചു. അയാള്‍ക്ക്‌ സംഭവം കത്തി. ഒന്ന് തൊണ്ടയനക്കി ബ്രോക്കെര്‍ വീടിനുള്ളിലേക്ക് നോക്കി എന്റെ ഉപ്പയെ നീട്ടി വിളിച്ചു.
     "ഞാന്‍ ഇത് വഴി പോയപ്പോ ഒന്ന് കയറിയതാ.. മ്മളെ ബാബുവിനു പറ്റിയ നല്ലൊരു കുട്ടി എന്റെ അറിവിലുണ്ട്.  ഇപ്രാവശ്യം കല്യാണം നോക്കുന്നുണ്ടെങ്കില്‍ ആ വീട്ടുകാരുമായി ഒന്ന് സംസാരിക്കാമായിരുന്നു."
     എലിമിനേഷന്‍ റൌണ്ടിലെത്തിയ മല്‍സരാര്‍ഥികളുടെ മുഖഭാവവുമായി ഞാനും ബ്രോക്കെറും ഒരുമിച്ചു ഉപ്പയുടെ മുഖത്തേക്കു നോക്കി.
     "ആയ്ക്കോട്ടെ.. നിങ്ങള്‍ അവനെയും കൂട്ടി ഒന്ന് പോയി നോക്കിക്കൊളീ. മ്മക്ക് പറ്റിയതാണെങ്കില്‍ അങ്ങട്ട് ഉറപ്പിക്കാം..ന്തേയ്‌.."
     ഒന്ന് തുള്ളിച്ചാടണമെന്നുണ്ടായിരുന്നു. ഉപ്പാന്റെ കൂര്‍പ്പിച്ച നോട്ടത്തില്‍ നിന്നൊഴിഞ്ഞു ഞാന്‍ നഖം കടിച്ചു നിന്നു. ബ്രോക്കെറുടെ മുഖത്ത് എവറസ്റ്റ് കീഴടക്കിയ ഭാവം.
          അന്ന് വൈകുന്നേരം തന്നെ പെണ്ണ് കാണാന്‍ പോവാമെന്നേറ്റു. ഡിഗ്രിക്ക് പഠിക്കുന്ന കുട്ടിയാണ്. വൈകിട്ട് കോളേജു വിട്ടു വന്നിട്ടേ കുട്ടിയെ കാണാന്‍ പറ്റൂ. കുളിച്ചു റെഡിയായി ഗള്‍ഫില്‍ നിന്നും കൊണ്ട് വന്ന സ്പ്രേയും ഒക്കെ മണപ്പിച്ചു ഒരുങ്ങിത്തന്നെ പുറപ്പെട്ടു. കൂടെ ബ്രോക്കെറും. വീടെത്തി. വീട് കണ്ടിട്ട് അത്യാവശ്യം തറവാടിത്തമുള്ള കുടുംബമാണെന്നു തോന്നുന്നു. ആദ്യത്തെ പെണ്ണ് കാണലായതിനാല്‍ തന്നെ ചെറുതായി കാല്‍മുട്ടുകള്‍ വിറക്കാന്‍ തുടങ്ങിയിട്ടുണ്ട്. സകല ധൈര്യവും സംഭരിച്ചു വീട്ടിലേക്കു കയറി. കുട്ടിയുടെ രണ്ടു ആങ്ങളമാരും ഉപ്പയും ഞങ്ങളെയും കാത്തു വീടിന്റെ കോലായില്‍ തന്നെയുണ്ടായിരുന്നു. അകത്തേക്കിരുന്നു.
    "സൌദിയില്‍ എവിടെയാ? എത്ര മാസം ലീവുണ്ട്?"
ദേ, കിടക്കുന്നു.. പിന്നെയും.. എനിക്ക് വയ്യ. ഈ ഗള്‍ഫുകാരോട് ഇവര്‍ക്ക് വേറൊന്നും ചോദിക്കാനില്ലേ..?
          കുട്ടിയുടെ ബന്ധുക്കളുടെ ഇന്റര്‍വ്യൂവിനിടക്ക് വാതില്‍പടികള്‍പ്പുറത്തു നിന്നും ആരോ എത്തി നോക്കുന്നത് പോലെ തോന്നി. അവരുടെ ചോദ്യങ്ങളില്‍ ഒരു ഇടവേള കിട്ടിയപ്പോള്‍ ഞാനും അങ്ങോട്ടൊന്നു ഇടങ്കണ്ണിട്ടു നോക്കി. മിഡിയും ടോപ്പുമിട്ട ഒരു പെണ്‍കുട്ടി. മുഖം അങ്ങോട്ട്‌ വ്യക്തമാകുന്നില്ല. അല്ലെങ്കിലും എന്തിനാ ഇങ്ങിനെ തിടുക്കം കൂട്ടുന്നത്?. ഇപ്പോള്‍ തന്നെ ശരിക്കും കാണാനുള്ളതല്ലേ. കുട്ടിയുടെ ഉപ്പ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു:
     "മോളെ, ആ ചായയും പലഹാരങ്ങളും ഇങ്ങോട്ടെടുത്തേ.."
എന്റെ ഹൃദയമിടിപ്പിന് വേഗം കൂടി. കണ്ണിമവെട്ടാതെ ഞാനങ്ങോട്ടു തന്നെ നോക്കിയിരിക്കുകയാണ്.
     പെട്ടെന്ന് കാലില്‍ ആരോ തോണ്ടുന്നത് പോലെതോന്നി.
     "ഡാ, ചങ്ങായീ, എണീക്കെടാ... ഇതെന്തു ഉറക്കാ.. സമയം എട്ടു മണിയായി.. ഡ്യൂട്ടിക്ക് പോകണ്ടേ...?"
     കുളിച്ചു തലതോര്‍ത്തി നില്‍ക്കുന്നു സഹപ്രവര്‍ത്തകനും സഹാമുറിയനുമായ അമീര്‍.
     "ഡാ.. %#$*&&*&&^)^&(#@* മോനെ, നിനക്ക് ഒരു രണ്ടു മിനിറ്റും കൂടി കഴിഞ്ഞിട്ട് വിളിച്ചൂടായിരുന്നോ പന്നീ...ആ കുട്ടിയുടെ മുഖമെങ്കിലും ഒന്ന് ശരിക്ക് കാണാമായിരുന്നു. നീ വല്ലാത്ത പണിയാടാ കാണിച്ചത് ചൂലേ.. നിന്നെയാരാടാ ഇപ്പം ഇങ്ങട്ട് കെട്ടിയെടുത്തത്?"
     ഞാന്‍ അലറുകയായിരുന്നു. അമീറിനെ പച്ചക്ക് കൊന്നു തിന്നാനുള്ള ദേഷ്യമുണ്ട് എന്റെയുള്ളില്‍‍. അവനാണെങ്കിലോ ഒന്നും മനസ്സിലാവാതെ എന്റെ ഉറക്കച്ചടവുള്ള കണ്ണിലേക്കു തുറിച്ചുനോക്കി നില്‍ക്കുകയാണ്.
     "എന്താടാ, എന്തുപറ്റി?, നീ കാര്യം പറ."
     ഞാന്‍ ഒരുവിധം കാര്യങ്ങള്‍ വിവരിച്ചു കൊടുത്തു.
     "നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഞാനെന്നും പറയുന്നതാ ഉറങ്ങാന്‍ കിടക്കുമ്പോ വല്ല ദിക്ക്റോ സ്വലാത്തോ (ദൈവ വചനങ്ങള്‍) ചൊല്ലിക്കിടക്കാന്..‍. അതങ്ങനെയാ കണ്ട പെണ്‍കുട്ടികളെയെല്ലാം ഓര്‍ത്തു കിടന്നാല്‍ ഇങ്ങനെയുണ്ടാവും. നിനക്കിങ്ങനെ തന്നെ വേണം."
     എന്റെ നാവ് ഇറങ്ങിപ്പോയി. കണ്ടത് വെറും സ്വപ്നമായിരുന്നുവെന്നു ഇനിയുമെനിക്ക് വിശ്വാസമാകുന്നില്ല. എന്നാലും.. ശേ.. ഒരു മിനിറ്റു കൂടിയെങ്കിലും കിട്ടിയിരുന്നെങ്കില്‍.. ആ.. എന്ത് കുന്തമെങ്കിലുമാവട്ടെ... ഇന്നും ഓഫീസില്‍ നേരം വൈകിയെത്തിയാല്‍ ബോസ്സ് നാളെ മുതല്‍ വരണ്ടാ എന്ന് പറയും. പണ്ടാരം പിടിച്ച ഈ ഗള്‍ഫ്‌ കണ്ടുപിടിച്ചവനെ മനസ്സില്‍ നാല് തെറി പറഞ്ഞു ബ്രഷും തോര്‍ത്ത്‌ മുണ്ടുമെടുത്തു ഞാന്‍ ബാത്ത് റൂമിലേക്ക്‌ നടന്നു.


          "എന്നാലും.. അതാരായിരിക്കും..?!!!!"

____________© മോന്‍സ് 

58 comments:

Hakeem Mons said...

ഇത് നിങ്ങള്‍ക്കും സംഭവിച്ചേക്കാം..!!!
It Could Happen To You..!!!

ഫൈസല്‍ ബാബു said...

മോന്‍സ് അടിച്ചു പൊളിച്ചു ഈ സ്വപ്നം !! പക്ഷെ ഇത് കൊണ്ടൊന്നും കാര്യമില്ല മോനെ ,,നിന്റെ കല്യാണം നടക്കണമെങ്കില്‍ ,ബ്രോക്കര്‍ മാത്രമല്ല നാട്ടുകാരും വിചാരിക്കണം ,,പണ്ട് ഒരു കൂട്ടുകാരന്‍ പറഞ്ഞ തമാശ ഓര്‍ത്തു പോകുകയാണ് "എനിക്കും അവള്‍ക്കും വീട്ടുകാര്‍ക്കും ഒക്കെ ഇഷ്ടായി പക്ഷെ നാട്ടുകാര്‍ക്ക് പറ്റിയില്ല .അവര്‍ മുടക്കി :
==============================================
നര്‍മ്മത്തില്‍ കൂടി ഒരു കാര്യം കൂടി പറഞ്ഞു ,,നാട്ടില്‍ എതിയാലുള്ള ആ ചോദ്യം "എന്നാ വന്നത് 'എന്നാ പോണത് "
@@@ പോസ്റ്റ്‌ ഒന്നു ഉപ്പാക്കും ഫോര്‍വേടു ചെയ്യ്‌ ;;സലിം കുമാര്‍ പറഞ്ഞ പോലെ "ചിലപ്പോള്‍ ശെരിക്കും ബിരിയാണി കിട്ടിയാലോ "
ആശംസകള്‍ ....ഈ നല്ല പോസ്റ്റിനു

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ആരായാലും അവള്‍ വരും ,കാത്തിരിക്കുക ,ക്ഷമയോടെ ,,,

Hakeem Mons said...

എന്നാലും ഈ കാത്തിരിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ..?
നന്ദി ഫൈസല്ക്ക & അബ്ദുള്‍ഖാദര്‍ക്കാ

ameerkhan said...

എലിമിനേഷന്‍ റൌണ്ടിലെത്തിയ മല്‍സരാര്‍ഥികളുടെ മുഖഭാവവുമായി ഞാനും ബ്രോക്കെറും ഒരുമിച്ചു ഉപ്പയുടെ മുഖത്തേക്കു നോക്കി......ആ നോട്ടം അത് വല്ലാതെ ഒരു നോട്ടമായിരിക്കും അല്ലെ ...?



ഈ അറിവില്ല സുഹ്ര്തിനോട് നീ ക്ഷമിക്കണേ .......___####

Hakeem Mons said...

എന്നാലും എന്റെ അമീറെ നീ എന്തിനാടാ എന്നെ ഉറക്കില്‍ വിളിച്ചുണര്‍ത്തി ചോറില്ലാന്നു പറഞ്ഞത്?
വേണ്ടായിരുന്നു...

Unknown said...

എലിമിനേഷൻ റൗണ്ട് ബോധിച്ചു!! ഈ ലീവ് ചോദിക്കുന്നത് വലിയൊരു ക്രിമിനൽ കുറ്റമായി പല പ്രവാസികളും പറയുന്നത് കേട്ടിട്ടുണ്ട്. അത്ര വലിയൊരു ഇഷ്യൂ ആണോ? വെറുതെ പറഞ്ഞ പെരുപ്പിച്ചതാണെന്നാണെന്റെ അഭിപ്രായം.

കഥ നന്നായി, കുറെ ചിഹ്നമുള്ള മോനും പോർക്കുമൊക്കെ ചേർത്താലേ കഥ നന്നാവൂന്നൊന്നും ഇല്ല. കെറുവിക്കേണ്ട പാസ്സ് മാർക്കല്ല, നല്ല മാർക്ക് തന്നെ ഇടേണ്ട ആഖ്യാനം.

Hakeem Mons said...

നന്ദി ചീരാമുളക്
"നിനക്ക് ആള്‍ക്കാരെ കരയിക്കുന്ന കഥയെഴുതാനെ അറിയൂ" എന്ന് പറഞ്ഞ സുഹൃത്തിനോടുള്ള വെല്ലുവിളിയായിരുന്നു സത്യത്തില്‍ ഈ രചന. നിങ്ങളുടെ അഭിപ്രായങ്ങള്‍ എനിക്ക് ഊര്‍ജ്ജം പകരുന്നു. ഇവിടെ വരെ വന്നതിനും അഭിപ്രായം കോറിയിട്ടതിനും ഒരിക്കല്‍ കൂടി നന്ദി.

Hashiq said...

വരും വരാതിരിക്കില്ല....... കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരുന്നോ..... അതൊക്കെ പോകട്ടെ, സൌദിയില്‍ എവിടാ?

WEDDING said...

ആദ്യം ഇങ്ങള് പോയി ഒരു പെണ്ണ് കെട്ട്............
എന്നിട്ടൊരു കഥ എഴുത്...........അതായിരിക്കും കഥ

അനാമിക പറയുന്നത് said...

നനായിട്ടുണ്ട് ഹക്കീം ...കാത്തിരിപ്പ്‌ തുടരുക...വരും ..വരാതിരിക്കില്ല. വീണ്ടും കാണുക സ്വപ്‌നങ്ങള്‍.

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

വരും , വരാതിരിക്കില്ല ..വന്നെ പറ്റൂ ......................
നല്ല പോസ്റ്റ്‌ .....................

Vishnu N V said...

നനായിട്ടുണ്ട് ഹക്കീം ...ഭാവുകങ്ങള്‍

വേണുഗോപാല്‍ said...

സ്വപ്നം നന്നായി വരച്ചു കാട്ടി. നല്ല എഴുത്ത് .. ഭാവുകങ്ങള്‍

നാമൂസ് said...

ഞാനോര്‍ക്കുന്നത് 'ബാബു' കെട്ടാന്‍ പോകുന്ന പെണ്ണിന്റെ അവസ്ഥയാണ്. ഒരുപാട് ബാബുമാര്‍ ഇങ്ങനെ കെട്ടിയിട്ടു കുറഞ്ഞ നാല്കുകള്‍ക്ക് മാത്രം ഒന്നിച്ചുകൂടി വളരെ വേഗത്തില്‍ തിരികെ കടല് കടക്കുന്നു.. ആ സമയത്തെ അവരുടെ അവസ്ഥ...!! ഹോ...!!!!

നാമൂസ് said...

'നാളുകള്‍' എന്ന് തിരുത്തി വായിക്കാനപേക്ഷ.,

Dr.Muhammed Koya @ ഹരിതകം said...

സ്വപ്നം കൊള്ളാം മോന്‍സ്‌...
ചെറൂപ്പ എന്നത് മാവൂരിനടുതുള്ളതാണോ..ഞാന്‍ കുറ്റിക്കാട്ടൂരിലാണ്..എന്തായാലും സ്വപ്നം ഫലിക്കട്ടെ..

http://harithakamblog.blogspot.com

Vipin K Manatt (വേനൽപക്ഷി) said...

നന്നായിട്ടുണ്ട്...രസകരമായി പറഞ്ഞു...സ്വപ്നങ്ങളെല്ലാം സത്യമാകട്ടെ...:)

Unknown said...

സ്വപ്നങ്ങള്‍ അങ്ങിനെയാണ്, ഒന്നും അങ്ങട് വ്യക്തമാവാറില്ല പ്രതേകിച്ചും ഇത്തരം സ്വപ്‌നങ്ങള്‍

Unknown said...

അയ്യോ..സ്വപനം പറഞ്ഞാല്‍ നടക്കൂല്ലാ.. ഇനി ഇപ്പോ എന്തോ ചെയ്യും?? സാരമില്ല..ഇന്നും ഒരു നല്ല കിനാവ്‌ കാണാന്‍ അവസരം ഉണ്ടാവട്ടെ ...അത് പറയണ്ടാട്ടാ.. എനിക്ക് ഇഷ്ടായിട്ടോ..

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

ശരിക്കും നര്‍മ്മതില്‍കുടെ ഒരു പ്രവാസിയുടെ നൊമ്പരങ്ങളും തുറന്നു കാട്ടി ,ഈ കണ്ട സ്വപ്നം യാദര്ത്യമാകട്ടെ നന്നായിട്ടുണ്ട് പ്രതേകിച്ചു "കേരള ജനതയെ ഇരുട്ടില്‍ നിന്നും രക്ഷിക്കാന്‍ സര്‍ക്കാന്‍ സൌജന്യമായി നല്‍കിയ 20 വാട്ട്സ് സി.എഫ്.എല്‍ ലാമ്പ് കത്തുന്ന പോലെ മുഖത്ത്‌ ഒരു ചിരിയും ഫിറ്റ് ചയ്തു നമ്മുടെ ബ്രോക്കെര്‍ക്ക അങ്ങിനെ കയറി വരുന്നു"

സ്വന്തം സുഹൃത്ത് said...

എന്തായാലും ഒരു സ്വപ്നത്തെ അനുഭവമാക്കി വിവരിക്കുന്നത് അപൂര്വ്വം..! ബാക്കി കാണാന്‍ സാധിച്ചാല്‍ ഉടനടി ഒരു സ്ക്രീന്‍ ഷോട്ട് എടുത്ത് സൂക്ഷിക്കുക.. ;) നേരില്‍ കാണുമ്പോള്‍ ഒത്ത് നോക്കാമല്ലോ :)

Hakeem Mons said...

@ ഹാഷിക്:
കാത്തിരിപ്പിനും ഒരു സുഖമുണ്ടല്ലോ. നന്ദി. വന്നതിനും അഭിപ്രാം അറിയിച്ചതിനും. ഞാന്‍ സൌദിയില്‍ എത്തിയിട്ട് രണ്ടു വര്ഷം. വന്നത് റിയാദിലേക്ക്. അവിടെ ഒരു വര്ഷം നിന്നു. പിന്നെ ജോലി മാറി ദമ്മാം അല്‍-ഖോബാറിലേക്ക് പോന്നു. ഖോബാരില്‍ ഒരു വര്ഷം പൂര്‍ത്തിയാവുന്നു.

@ശ്രീലാല്‍:
കല്യാണം കഴിഞ്ഞിട്ടു എഴുതുന്ന കഥയില്‍ ഇത്രയും പഞ്ച് നിറക്കാന്‍ കഴിയില്ല എന്നാണു ഒരു സുഹൃത്ത്‌ ചെവിയില്‍ സ്വകാര്യം പറഞ്ഞത്. നന്ദി.

@ നസീമ ടീച്ചര്‍ / വട്ടപോയില്‍ക്ക / വിഷ്ണു ചേട്ടന്‍ / നമൂസ് മന്സൂര്‍ക്ക / വേനല്‍പക്ഷി / മനോജേട്ടന്‍ / മരീചിക അഖില്‍ / മണിമുത്ത് / ജിമ്മിച്ചായന്‍.. അങ്ങിനെ എല്ലാവര്ക്കും ഒരുപാട് നന്ദി.. ഇനിയും ഈ വഴി വരുമെന്ന് പ്രതീക്ഷിക്കുന്നു... --- മോന്‍സ്

Sandeep.A.K said...

എന്നാലും ആ ചങ്ങായി കാണിച്ച ഒരു അക്രമേ.. :)
ഒന്നര മാസമേ ലീവ് ഉള്ളോ.. ?? ഹ ഹ ഹ.. നല്ല അനുഭവം..

ഷാജി പരപ്പനാടൻ said...

എന്നാ വന്നത്, എന്നാ പോണ് എന്ന് ഗള്‍ഫുകാരന്‍ മാത്രമാവും ഏറ്റവും അധികം കേട്ടിട്ടുണ്ടാവുക....

Yasmin NK said...

കൊള്ളാം, കല്യാണപ്രായമൊക്കെ ആയോ മോനേ മോന്‍സെ നിനക്ക്..?

എന്നാലും രണ്ട് കിലൊ ബദാം പാക്കറ്റൊന്നും കൊടുക്കേണ്ടായിരുന്നു. സ്വപ്നമല്ലെ അല്ലേ..സാരമില്ല.അയാള്‍ കൊണ്ട് പൊയ് തിന്നട്ട്..

Hakeem Mons said...

@ സന്ദീപ്‌ :
ചങ്ങായിയെ ഞാന്‍ കൊല്ലാതെ വിട്ടതാ..
ഒന്നര മാസം ( 45 ദിവസം). അത്രയോക്കെയോ കാണൂ ഒരു കമ്പനി വിസയില്‍ വന്ന പ്രവാസിക്ക്. അതിനിടയില്‍ പെണ്ണ് കാണും, കല്യാണം നടക്കും, മധുവിധു തീരും. ഇതൊക്കെയാണ് ഒരു പ്രവാസിയുടെ തലവര.. നന്ദി. അഭിപ്രായത്തിനു..

@പരപ്പനാടന്‍:
ഞാന്‍ ആദ്യത്തെ വരവാണ് പ്രവാസിയായിട്ടു. പക്ഷെ നാട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ ഞാനും ചോദിച്ചിരുന്നു പല പ്രവാസികളോടും "എന്നാ പോണേ?" എന്നാ ഡയലോഗ്. പക്ഷെ ഇപ്പോഴാണ് ആ ചോദ്യം പ്രവാസിയുടെ നെഞ്ചില്‍ കൊള്ളുന്ന ഒന്നാണെന്ന് മനസ്സിലാകുന്നത്‌. എഴുത്ത് ഇഷ്ടപെട്ടതിനു നന്ദി..

@മുല്ല:
ചര്‍മം കണ്ടാല്‍ പ്രായം തോന്നില്ലെന്നെയുള്ളൂ.. 25 വയസ്സായി എന്നുള്ളത് ഞാന്‍ നിങ്ങളോയൊക്കെ എങ്ങിനെയാ ഒന്ന് അറിയിക്കുക. എസ്.എസ്.എല്‍.സി. ബുക്കിന്റെ ഒരു കോപ്പി നാളെ തന്നെ പ്രൊഫൈലില്‍ പോസ്റ്റ്‌ ചെയ്യണം. പിന്നെ ആരോടും പറയില്ലെങ്കില്‍ ഒരു പരസ്യം സോറി രഹസ്യം കൂടി പറയാം.: " ഈ കഥ സത്യത്തില്‍ എന്റെ അനുഭവം തന്നെയാട്ടോ.... "

കൊമ്പന്‍ said...

മോന്‍സ് കുറച്ചു വൈകിയാ കൊമ്പന്‍ ഇവിടെ ലാന്ഡ് ചെയ്തത് നമ്മുടെ എയര്‍ ഇന്ത്യ ആല്ലേ ലേറ്റ് ആവും
ഏതായാലും ആദ്യത്തെ പെണ്ണ് കാണല്‍ ഉറക്കതിലാക്കി നീ അതിന്‍റെ ത്രില്‍ കളഞ്ഞല്ലോ പഹയാ അന്റെ ഒടുക്കത്തെ കിനാവ്‌ നാളെ മുതല്‍ കൊമ്പനെ ഓര്‍ത്ത് കിടക്ക് ഇല്ലെങ്കില്‍ ഇനി ഫസ്റ്റ് നൈറ്റാവും കാണുക

തനി നിറം said...

സുഹൃത്തേ,
സ്വപ്നക്കുറിപ്പുകള്‍ മനോഹരമായിട്ടുണ്ട് ,
ജീവിതത്തിന്റെ ഗന്ദ്ധം ഉള്ളത് കൊണ്ടാവാം ,നിങ്ങളുടെ വാക്കുകള്‍
ഹൃദയത്തിന്റെ ചുവരുകളില്‍ എവിടൊക്കെയോ വന്നുടക്കുന്നു....
കാത്തിരുന്നു കിട്ടുന്ന സമ്മാനം അമൂല്യമായിരിക്കും ...ഒരു മുത്ത് പോലെ ..
പവിഴം പോലെ അമൂല്യം...
സമയമാകുമ്പോള്‍ അവള്‍ വരും .....താങ്ങളുടെ കിനാവള്ളിയുടെ അറ്റത്ത് ..മുറിഞ്ഞു പോയ
അക്ഷരങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍ ...പകുതിയില്‍ മുറിഞ്ഞു പോയ സ്വപ്നങ്ങളെ ജീവിതത്തോട് കൂട്ടി ചേര്‍ക്കുവാന്‍ ....ഒരു മുത്ത് പോലെ ..ഒരു കിനാവ്‌ പോലെ ...അവള്‍ വരും..wait and see ....

praveen mash (abiprayam.com) said...

ഒരു സുന്ദര സ്വപ്നം പോലെ മനോഹരം ഈ രചന ...

ഷൈജു.എ.എച്ച് said...

ഹഹഹഹ...കലക്കി അനിയാ..ഒത്തിരി ചിരിച്ചു..ഒത്തിരി ഇഷ്ട്ടമായി..
ആ പഹയനെ ഇങ്ങു വിട്..ആ ഉറക്കം കളഞ്ഞ പഹയനെ..മനുഷ്യന്റെ മൂട് കളഞ്ഞു..
ഛെ..അവനെ ഇനി ആ റൂമില്‍ താമസിപ്പിക്കേണ്ട കേട്ടോ...ഹിഹിഹിഹി
അഭിനന്ദനങ്ങള്‍...
എല്ലാ ഭാവുകങ്ങളും നേരുന്നു..സസ്നേഹം..

www.ottaclick.blogspot.com

Anonymous said...

ഇതുപോലെ മുറിഞ്ഞു പോയ ഒരുപാടു സ്വപ്‌നങ്ങള്‍ എല്ലാപേര്‍ക്കും ഉണ്ടാകും. നല്ല രസമുണ്ടായിരുന്നു വായനക്ക് . ആ തുടക്കം വളരെ ഇഷ്ടപ്പെട്ടു. പിന്നെ ആ ബ്രോക്കറെ കാത്തുള്ള ഇരുപ്പും . ശരിക്കും ഒരു നല്ല വായന ഇനിയും എഴുതൂ... അഭിനന്ദനങ്ങള്‍

Anonymous said...

മനോഹരം

dilshad raihan said...

salaaam wa alikkum

nalla vayanasukam nalkunna post

"എന്നാലും.. അതാരായിരിക്കും..?!!!!"

bushra niruz said...

nalla ezhuthu....bhaavukangal...

മൻസൂർ അബ്ദു ചെറുവാടി said...

ഒരു കല്യാണം സ്വപ്നം കാണുന്നത് ഇത്ര വല്യ തെറ്റാണോ ദിക്റും സലാതും ചൊല്ലി കിടക്കാന്‍..? :-)
എന്നാലും ആ നഷ്ടമായ രണ്ട് മിനിട്ടിന്റെ വിഷമം നന്നായി പറഞ്ഞു ട്ടോ .
എനിക്കിഷ്ടായി ഈ അനുഭവ കഥ. അഭിനന്ദനങ്ങള്‍

Hakeem Mons said...

@ കൊമ്പന്‍ / ജിതിന്‍ രാജ് / പ്രവീണ്‍ മാഷ്‌ / ഷൈജു ഹംസക്ക / ആശ ചേച്ചി / ദില്‍ഷാദ രൈഹാന്‍ / ബുഷ്‌റ / ചെറുവടി മന്സൂര്‍ക്ക എല്ലാവര്ക്കും ഒരുപാട് നന്ദി..

ഷാജു അത്താണിക്കല്‍ said...

നീ ഒട്ടും പേടികേണ്ട നിന്റെ കല്ല്യാണം നാട്ടുകാര്‍ തന്നെ നടത്തും അതല്ലെ കയ്യിലിരിപ്പ് ഹി ഹി ഹി
പോസ്റ്റ് കൊള്ളാം ട്ടൊ
അടിപൊളി

Anonymous said...

സ്വപനം കാണുവതാരേ.. പ്രേമ പൂജാ പുഷ്പവുമായ് നീ.. തേടുവതാരേ ആരേ...തേടുവതാരേ ആരേ... വെയിലറിയാതെ.. മഴയറിയാതെ..വര്ഷങ്ങള് പോകുവതറിയാതെ... വെയിലറിയാതെ.. മഴയറിയാതെ..വര്ഷങ്ങള് പോകുവതറിയാതെ... ദേവദാരുവിന് തണലിലുറങ്ങും താപസ കന്യക നീ. ...

ആചാര്യന്‍ said...

എപ്പോഴും ഇത് സ്വപ്നം കണ്ടോണ്ട് കിടന്നോ...എന്നാല്‍ പഹയ നാട്ടില്‍ പൊയ് കേട്ടിക്കൂടെ ആനയ്ക്ക് എന്തേ അതെന്നെ...

വര്‍ഷിണി* വിനോദിനി said...

സ്വപ്നായിരുന്നോ..കഷ്ടായിപ്പോയി....അവസാനം വരേയും അറിഞ്ഞില്ലാ ട്ടൊ.
നല്ല വായനാ സുഖം...ആശംസകള്‍.

Mohammed Kutty.N said...

ഇവിടെ വരാന്‍ വൈകി .സാരമില്ല നല്ലൊരു 'സ്വപ്നം'വായിക്കാന്‍ പറ്റിയല്ലോ.ഞാനൊരു ഗള്‍ഫു കാരനല്ലെങ്കിലും പല ഗല്‍ഫുകാരുടെയും 'മുഖം'ഇതില്‍ അനാവരണം ചെയ്യുന്നുണ്ട്.നല്ലശൈലിയില്‍ പറഞ്ഞ 'സ്വപ്ന 'ത്തിനു ആശംസകള്‍ !

Hakeem Mons said...

@ഷാജു അത്താണിക്കല്‍ / ആചാര്യന്‍ ഇംതിയാസ് ബായ് / മുഹമ്മദ്‌ കുട്ടി മാഷ്‌ / വര്‍ഷിണി* വിനോദിനി

എല്ലാവര്‍ക്കും സ്നേഹത്തില്‍ ചാലിച്ച നന്ദി അറിയിക്കുന്നു..

Anonymous said...

kochu kallan......
നിന്നെ ഉറക്കില്‍ നിന്ന് വിളിച്ചവനോട് നിനക്കു തോന്നിയ അതേ ദേഷ്യം എനിക്ക്‌ നിന്നോടും തോന്നി,നിന്റെ പെണ്ണുകാണല്‍ ഹരമായി വരുമ്പോഴാ.....
ഹകീമെ...ഏറ്റവും വലിയ സന്തോഷം തോന്നിയത്‌ ഈ പ്രതികരണങ്ങള്‍ കുറേ കണ്ടപ്പോഴാണ്. ഉയരങ്ങളിലെത്താന്‍ ഉയരത്തിലുള്ളവന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്നു പ്രാര്‍ഥതനാപൂര്‍വ്വം ആശംസിച്ചു കൊണ്ട്...മുനീര്‍.കെ.സി പെരുവയല്‍

monu said...

enikk orupad ishta pettu monseeeeeeee
e swapnam kanath galfukaraya yuvakkal kuravakum...................................!

വള്ളക്കടവിലൂടെ... said...

ഞാന്‍ കാണുന്ന സ്വപ്‌നങ്ങളിലും ഉള്ളടക്കം ഏതാണ്ട് ഇതുപോലൊക്കെയാണ് മോനേ................!

Anonymous said...

ഞാന്‍ കാണുന്ന സ്വപ്‌നങ്ങളിലും ഉള്ളടക്കം ഏതാണ്ട് ഇതുപോലൊക്കെയാണ് മോനേ................!

ഉമ്മു അമ്മാര്‍ said...

വളരെ രസകരമായി പറഞ്ഞു .. അപ്പൊ ആ അമീറിന് ഒന്ന് കൊടുക്ക്‌ വളരെ നന്നായി വായിച്ചു വരികയായിരുന്നു ... മുറ്റത്ത്‌ കസേരകള്‍ നിരത്തിയിട്ട തുണി പ്പന്തലും ബിരിയാണി വെക്കാനുള്ള ചെമ്പുകളും അങ്ങിനെ എന്തൊക്കെ കോലാഹലങ്ങള്‍ ആയിരുന്നു മനസ്സില്‍ കണക്ക് കൂട്ടിയത്‌ അപ്പോഴേക്കും അവന്റെ ഒരു വിളി... വളരെ രസകമായിട്ടുണ്ട് ആശംസകള്‍...

Biju Davis said...

അമ്പട കള്ളാ..ഇത്ര കിളുന്ത് പ്രായത്തിലേ ഒരു പൂതി..ഒരു മുപ്പത്തഞ്ച് വയസ്സെങ്കിലും ആകട്ടെ..നല്ല പക്വത വരട്ടെ..എന്നിട്ടാലോചിയ്ക്കാം..:)

നന്നായി എഴുതി ഹക്കീം!

suggestions:

സുമോയിൽ നിന്ന് കോലായിലേയ്ക്കുള്ള ഒരു ട്രാൻസിഷൻ ഒന്നു കൂടെ ഭംഗിയാക്കാമായിരുന്നോ?

ഒരു കാര്യം കൂടെ..തലക്കെട്ടിൽ ‘കിനാവ്’ എന്നു വന്നതുകൊണ്ട് ഇതിന്റെ സസ്പെൻസ് കുറേ പോകില്ലേ?

All the best!

റാണിപ്രിയ said...

നന്നായി എഴുതി !!

TPShukooR said...

സുന്ദരമായ സ്വപ്നം. എന്നാലും അവന്‍ നശിപ്പിച്ചല്ലോ...
ഇങ്ങനെയൊരു സ്വപ്നം പൂര്‍ണമാവാഞ്ഞത് നന്നായി. നാട്ടില്‍ പോയി പെണ്ണ് കാണുമ്പോള്‍ അവളെയും തെരഞ്ഞു സമയം മേനക്കെടുതണ്ടല്ലോ...
ഭംഗിയായ അവതരണം.

Pradeep Kumar said...

വളരെ വൈകിയാണ് ഞാന്‍ ഈ പോസ്റ്റ് കാണുന്നത്. ഇത്തവണ എങ്ങും ലിങ്ക് കണ്ടില്ല. പുതിയ പോസ്റ്റിടുമ്പോള്‍ ഒന്ന് അറിയിക്കുമല്ലോ.

മോന്‍സിന്റെ എല്ലാ രചനകളും നിലവാരം പുലര്‍ത്തുന്നവയാണ്,അതില്‍ കവിതയും കഥയും ആത്മഭാഷണങ്ങളും ഒക്കെ പെടുന്നു.... അതുകൊണ്ടാണ് പുതിയ പോസ്റ്റുകള്‍ വായിക്കാന്‍ താല്‍പര്യമുണ്ട് എന്ന് സൂചിപ്പിച്ചത്.

മറ്റു രചനകളുടെ റേഞ്ചിന്റെ അല്‍പ്പം മുകളിലായി ഈ പോസ്റ്റിനെ പ്രതിഷ്ഠിക്കാം എന്നാണ് എന്റെ അഭിപ്രായം...

anupama said...

പ്രിയപ്പെട്ട മോന്‍സ്,
സ്വപ്‌നങ്ങള്‍ തുടരട്ടെ...തട്ടം കൊണ്ടു മറച്ച ഒരു മുഖം എന്നും മോഹിപ്പിക്കട്ടെ !
വിവാഹം കഴിയുന്നത്‌ വരെ മനോഹര സ്വപ്‌നങ്ങള്‍ കൂട്ടിനുണ്ടാകട്ടെ !
നന്നായി എഴുതി,കേട്ടോ!
സസ്നേഹം,
അനു

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu......... bhavukangal..........

Kattil Abdul Nissar said...

'സ്വപ്നം ചിലര്‍ക്ക് ചിലകാലമൊക്കും' എന്നാണു പ്രമാണം.
മോന്‍സ്‌ സന്തോഷായിരിക്കുക. നന്നായിരുന്നു.

Unknown said...

ഇബ്ലീസും ചെകുത്താനുമോന്നും സ്വപ്നത്തില്‍ വരാതിരിക്കാനാ ദിക്രും സ്വലാതുമൊക്കെ ന്നാണ് കേട്ടിരിക്കുന്നത്.
ഇതിപ്പോ..?
ഏതായാലും എഴുത്ത്‌ ഉഷാര്‍..

ജയരാജ്‌മുരുക്കുംപുഴ said...

prarthanayode kaathirikkaam.........

അടൂരാന്‍ (aduraan) said...

ഒരു നല്ല സ്വപ്നം; നല്ല രചന.

Post a Comment

ഒരു അഭിപ്രായം പറഞ്ഞിട്ട് പോയ്ക്കൂടെ...?