Pages

Sunday, 17 July 2011

ഈ പാത ഇവിടെ തീരുന്നു


[ ഉദയം ]

ചുവപ്പുമുറ്റിയകൈകള്‍ രണ്ടും
ഇറുകെപിടിച്ചാണ് പിറന്നുവീണത്..
ആദ്യകാലടികള്‍ മണ്ണിലുറച്ചപ്പോള്‍
കുഞ്ഞു കരങ്ങള്‍ അമര്‍ന്നിരുന്നത് 
അമ്മയുടെ സാരിത്തുംബിലും
അച്ഛന്റെ ചൂണ്ടു വിരലിലും...
വഴിയേറെ പോകാനുണ്ടെന്ന് അച്ഛനും
നല്ല വഴിയെ പോവണമെന്ന് അമ്മയും
കുഞ്ഞുകാതുകളില്‍ ഓതിതന്നിരുന്നു...

പതിയ പതിയെ നടന്നു തുടങ്ങീ ഞാനീ വഴിയില്‍
വസന്തവും ശിശിരവും ശൈത്യവും ഹേമന്തവും
ചിരിപ്പിച്ചും കരയിപ്പിച്ചും നുള്ളിയും പിച്ചിയും
കൂടെ തന്നെയുണ്ടായിരുന്നു...

 
മധ്യാഹ്നം ]

ചോരത്തിളപ്പിന്റെ കൌമാരത്തില്‍
കലാലയവൃക്ഷത്തിന്റെ  തണലിലേക്ക്
പൊള്ളുന്ന യൌവനത്തിന്റെ നേര് വെയിലെറിഞ്ഞു...

വലംകയ്യില്‍ നല്ലപാതിയുടെ ഇടംകൈ ചേര്‍ത്ത്
അച്ഛനുമമ്മയും മാറിനിന്നനേരം
"പ്രാരാബ്ധം" ; ഒരു പുതിയ വാക്ക് കൂടി
ജീവിതത്തിന്റെ നിഖണ്ടുവിലേക്ക്...
"കെട്ട്യോളും കുട്ട്യോളും ആയി
ഇനി ഒരു തട്ടാനെ കൂടി കിട്ടണം"
പുതുക്കിയ ചുവര്‍ ചിത്രത്തില്‍ നിന്നും
അച്ഛനുമമ്മയും പതിയെ മാഞ്ഞുപോയി...
 
[  സായാഹ്നം  ]
 
വൃദ്ധസദനത്തില്‍ നിന്നിറങ്ങി നടന്നത്
കണ്‍മുന്നില്‍ തെളിഞ്ഞ വഴിയെ തന്നെ...
"ഈ വഴി എവിടെക്കുള്ളതാ മോനെ?"
വഴിയില്‍ പന്ത് കളിച്ചുകൊണ്ടിരുന്ന
കൊച്ചു പയ്യന്‍ അരികെ വന്നു
"ഈ വഴി ഇവിടെ തീരുന്നു മുത്തശ്ശാ"..

 
മുന്നിലെ വഴി ഇരുണ്ടു പോയിരിക്കുന്നു
പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോള്‍
താഴെ വീണുകിടക്കുന്ന കരിയിലകള്‍ക്ക്
പണ്ടു കണ്ട സ്വപ്നങ്ങളുമായി നല്ല സാമ്യം...
മേലെ ഇലപൊഴിച്ചു നില്‍ക്കുന്ന ശിഖിരങ്ങള്‍ക്ക്
ഭയാനകമായ ഒറ്റപ്പെടലിന്റെ ശൂന്യത...
പാതയോരത്തെ മണ്ണില്‍ ലയിച്ചു കിടക്കുന്ന
രാത്രിമഴതന്‍  നനവിന്റെ ആഴങ്ങളി
​ല്‍ നിന്ന്
ഒരു പുതുനാമ്പ് കിളിര്‍ത്തു നില്‍ക്കുന്നു..
ആര്ദ്രമായാല്‍ വിടരാത്ത മൊട്ടുക​ളുണ്ടോ?
ഒരുമിച്ചിരുന്നാല്‍ കാണാത്ത നിലാവുണ്ടോ?
പക്ഷെ, നിത്യവും നിര്‍ഗളമൊഴുകിവരുന്ന
ഉപ്പുരുചിയുടെ കണ്ണീര്‍ചാലുണ്ടാ​യിട്ടും   
ഈ മനസ്സുമാത്രമെന്തേ ഇങ്ങനെ?

എല്ലാമടക്കിപ്പിടിച്ചവന്റെ അവസാ​ന വിലാപം
"തനിച്ചാവുകയെന്നാല്‍ മരണമല്ലേ...?"

----------------------- (മോന്‍സ് )

16 comments:

Hakeem Mons said...

അനസ്‌ മാളയുടെ "ചുളിവീണവിരലുകള്‍ക്കും"(http://tharivettam.blogspot.com)ഫൌസിയയുടെ "അന്തിയ്ക്കും" (http://prachhanham.blogspot.com/)ഒപ്പം ഈ കവിതയും മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് നടത്തിയ കവിത മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു എന്നതില്‍ അതിയായ സന്തോഷം.. തുടര്‍ന്നും നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്..
നിങ്ങളുടെ സ്വന്തം മോന്‍സ്..

mad|മാഡ് said...

മോന്‍സ്‌ നന്നായി എഴുതി. തീം പഴയതാനെങ്ങിലും സ്വന്തമായ ഒരു കൈയൊപ്പ്‌ ചാര്തുന്നതില്‍ വിജയിച്ചു.

കൊമ്പന്‍ said...

അഭിനന്ദനങ്ങള്‍

കണ്ണന്‍ | Kannan said...

നന്നായിട്ടുണ്ട്...ഒപ്പം അഭിനന്ദനങ്ങൾ!!

Fousia R said...

തീര്‍‌ന്നുപോകുന്ന പാതകള്‍...
അഭിനന്ദങ്ങള്‍

praveen (abiprayam.com) said...

ആര്ദ്രമായാല്‍ വിടരാത്ത മൊട്ടുക​ളുണ്ടോ?
ഒരുമിച്ചിരുന്നാല്‍ കാണാത്ത നിലാവുണ്ടോ?
super...!!!

ഷൈജു.എ.എച്ച് said...

നല്ല അര്‍ത്ഥമുള്ള വരികള്‍.. നല്ല കവിത..അഭിനന്ദനങ്ങള്‍ അനിയാ...

www.ettavattam.blogspot.com

നജീബ് മൂടാടി said...

ഒരു വര്‍ത്തമാന കാല യാഥാര്‍ത്ഥ്യം

നാമൂസ് said...

കവിതക്കഭിനന്ദനം.

Pradeep Kumar said...

മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് നടത്തിയ കവിത മത്സരത്തില്‍ അംഗീകരിക്കപ്പെട്ടതിന് അഭിനന്ദനങ്ങള്‍.

ഇനിയും,ഇനിയും ശക്തമായ ചിന്തകളും മൂര്‍ച്ചയുള്ള വരികളും ഈ തൂലികയില്‍ നിന്നും പിറവിയെടുക്കട്ടെ എന്ന പ്രാര്‍ത്ഥനകളോടെ.

ചീരാമുളക് said...

Hearty Congrats. A very good reading experience. Touching.

Jefu Jailaf said...

ഹൃദയം നിറഞ്ഞ ആശംസകൾ മോൻസ്

Anonymous said...

എല്ലാവരും തനിച്ചാകും.

faisalbabu said...

ബാല്യവും കവ്മാരവും യവ്വനവും ഒരു വിധം തള്ളി നീക്കാം ..ഭയാനകം വാര്‍ദ്ധക്യം തന്നെ ...വൃദ്ധ സദനങ്ങള്‍ക്ക് മരണം സംഭാവിക്കട്ടെ ...
ഇനിയും പൊന്നോട്ടെ ഇത്തരം നല്ല കവിതകള്‍ ..ആശംസകള്‍ ..

Sandeep.A.K said...

വളരെ നന്നായിരിക്കുന്നു കവിത.. ഹക്കീം.. ആശംസകള്‍..

Satheesan .Op said...

എനിക്കിഷ്ടായി ..കവിത എന്ന രീതിയില്‍ ഒന്ന് ചെത്തിമിനുക്കാന്‍ ഉണ്ടെന്നു തോന്നി ..

Post a Comment

ഒരു അഭിപ്രായം പറഞ്ഞിട്ട് പോയ്ക്കൂടെ...?