Pages

Monday 14 March 2011

വിധിയുടെ യാത്രാമൊഴി










ജീവിതത്തിന്റെ വഴിത്താരയില്‍
മുന്നില്‍ വന്നുനിന്നു
വഴി തടഞ്ഞു വെല്ലുവിളിച്ചത്
വിധിയെന്ന ഒരാള്‍ മാത്രം...

നിനക്ക് വരയ്ക്കാത്തതാണ് 
ഇവിടെയധികമുള്ളതെന്ന് മന്ത്രിച്ച്‌
വിധി എനിക്ക് മുമ്പേ നടന്നു
എല്ലാം ആദ്യമേ വരച്ചുവെച്ച ദൈവത്തെ
മനസ്സാധ്യാനിച്ച്‌ ആ നിമിഷം...

സങ്കടം മനസ്സില്‍ കണ്ണീര്‍ മഴയായ്
തിമിര്‍ത്തു പെയ്യുമ്പോള്‍
ദൈവത്തിന്റെ കാതുകള്‍
കേള്‍ക്കാതെയായിപ്പോവുന്നതല്ല...

സന്തോഷം തിരതല്ലിയടിക്കുമ്പോള്‍
കൈകള്‍ രണ്ടും
ദൈവത്തിലെക്കുയരാന്‍
കൂട്ടാക്കത്തതാണ്  സങ്കടം...

അവധിയെത്തിയ ജീവനെ നോക്കി
മരണം കൊഞ്ചനം കുത്തികാണിക്കുംബോയും
ഇടക്കെപ്പോഴോ പാതിതുന്നി ഇട്ടേച്ചുപോയ
സ്വപ്നത്തിന്റെ ഒരു തൂവാലയെങ്കിലും
ബാക്കിയുണ്ടായിരുന്നെങ്കില്‍
എന്ന വ്യാമോഹം...

വിധിയില്‍ നിന്ന് ദൈവത്തിലേക്കും
കിനാവില്‍ നിന്ന് കണ്ണീരിലെക്കും
ഒരു പകല്‍ ദൂരം മാത്രം ‍
രാവണയുമ്പോള് നിഴല്‍ മാഞ്ഞുപോകും
വിധിയണയുമ്പോള്‍ നമ്മളും...

ഞാന്‍ മറഞ്ഞാല്‍
നിങ്ങള്‍ ഒരു മൂന്നുപിടി മണ്ണ്
എന്റെ ദേഹത്തേക്ക് എറിഞ്ഞെക്കണം
പകരം നിങ്ങള്‍ക്ക് ഞാന്‍
ഓര്‍മകളുടെ ഒരുപിടി വിത്തുകള്‍ തന്നേക്കാം
എവിടെ വിതച്ച്ചാലും
പുഞ്ചിരിയും കണ്ണീരും
ഒരുമിച്ചു കൊയ്യാവുന്ന വിത്തുകള്‍...

------------------------------------ മോന്‍സ്

12 comments:

കൊമ്പന്‍ said...

മനുശ്രല്ലാം തിരക്കുകള്‍ കൂടുതല്‍ ഉള്ള ലോകത്തിലാ
ദൈവത്തെ ഓര്‍ക്കാന്‍ ആര്‍ക്കും നേരം ഇല്ല സ്വന്തം മരണത്തെയും

kaviurava said...

ദൈവത്തിന്റെ കാതുകള്‍
കേള്‍ക്കാതെയായിപ്പോവുന്നതല്ല...
kollaam bhavukangal

Hakeem Mons said...

എല്ലാവര്ക്കും ഒരുപാട് നന്ദി..

ഹരി/സ്നേഹതീരം പോസ്റ്റ് said...

കവിത വളരെ ശ്രദ്ധേയം-അവസാന ഖണ്ഡം മികച്ചത്!എന്റെ അയല്‍ക്കാരന്‍ ഹക്കീം(ഞാന്‍ ഒരു പെരുമണ്ണക്കാരന്‍)ആശംസകള്‍
നേരുന്നു!

Unknown said...

നല്ല കവിത

Unknown said...

ഓര്‍മ്മകളുടെ ഒരു പിടി വിത്തുകള്‍ .... നന്ദി ..

വളരെ ഇഷ്ടപ്പെട്ടു ...ആശംസകള്‍..

Unknown said...

നന്നായിട്ടുണ്ട്

ഐക്കരപ്പടിയന്‍ said...

ഹകീം ബ്ലോഗ്‌ തുടങ്ങിയത് ഇപ്പോഴാ അറിയുന്നത്...ആശംസകള്‍!
അര്‍ത്ഥവത്തായ വരികള്‍...തുടരുക..!

Unknown said...

ഇഷ്ടമായി .. ആശംസകള്‍ ...

shamsu said...

ഹക്കിമേ നിന്റ്റെ ബ്ലോഗ്‌ വായിച്ചു ഇതിനു കമെന്റ് എഴുതാന്‍ എനിക്ക് വാക്കുകള്‍ ഇല്ല മുത്തെ അത്രക് അടിപൊളി ആയിട്ടുണ്ട് ഇനിയും എയുതണം സമയം ഉണ്ടാക്കി

Unknown said...

സുഹൃത്തേ...നിന്റെ വരികളും അതിലെ ഉള്‍ധ്വനിയും ഏറെ
ഹൃദ്യം...മധുരിതം....അതിലുപരി ഗൃഹാതുരത്വവമാകുന്ന
പശ്ചാത്തല ചിത്രങ്ങളും. എല്ലാ മേഖലകളിലും ഉയര്‍ച്ചകള്‍
കീഴടക്കാന്‍ പ്രാര്‍ഥനപൂര്‍വ്വം....മുനീര്‍. കെ

Blue Rose said...

nalla varikal

Post a Comment

ഒരു അഭിപ്രായം പറഞ്ഞിട്ട് പോയ്ക്കൂടെ...?