Pages

Tuesday 15 February 2011

ഇവിടെ ഈ സങ്കല്‍പ്പതീരത്ത്...

നൈരാശ്യവും മോഹഭംഗങ്ങളും
തിരമാലകളായി  അടിച്ചുകയ
റുംമ്പോയും
ജീവിതത്തിലേക്ക് എന്നെ മാടിവിളിക്കുന്നത്
അകലെ കാണുന്ന ചക്രവാളത്തിന്റെ
അനന്തതയാണ് 

ഇന്ന്
എന്റെ സ്വപ്നങ്ങളെല്ലാം
ആ ചക്രവാളത്തിനു സമമാണ്..
അതിരുകളില്ലാതെ
പരന്നുകിടക്കുന്ന നീലാകാശം..

അതിനുമപ്പുറത്തേക്ക് ഞാനെന്തെങ്കിലും കാണുന്നുണ്ടെങ്കില്‍
അത്.. പ്രതീക്ഷയെന്ന പട്ടമാണ്...
കൂട്ടിക്കെട്ടാനുള്ള വെമ്പലില്‍
നൂലറ്റുപോവുന്ന പട്ടം 

ഒരിക്കല്‍ ആ പട്ടം
മഴയ്ക്കു ശേഷമുള്ള മഴവില്ല് കാണാന്‍
ത്തിവിട്ടതായിരുന്നു ഞാന്‍..
നൂ
ലറ്റു കടലില്‍ വീണുകുതിര്‍ന്നുപോയ പട്ടം
എന്നോട് പറഞ്ഞു
ഒരുപാട് കാര്യങ്ങള്‍.. 

ആശകള്‍ നൊമ്പരങ്ങള്‍ മാത്രം നല്‍കുന്നു
ആകയാല്‍ ആശകളെല്ലാം പ്രതീക്ഷക
ളാക്കുക
കാരണം മഴക്കും വെഴിലിനുമിടയില്‍
തെളിയുന്ന മഴവില്ല് പോലെ
കണ്ണീരിനും പുന്ചിരിക്കുമിടയില്‍
ഒരു തെളിഞ്ഞ മനസ്സുണ്ടാവും
എവിടെയെങ്കിലും..
പ്രതീക്ഷകള്‍ നമ്മെ വഴിനടത്തട്ടെ....

10 comments:

Akbar said...

പ്രതീക്ഷകള്‍ നമ്മെ വഴിനടത്തട്ടെ..

ആശംസകളോടെ.

Pradeep Kumar said...

നൈരാശ്യവും മോഹഭംഗങ്ങളും
തിരമാലകളായി അടിച്ചുകയരുമ്പോയും
ജീവിതത്തിലേക്ക് എന്നെ മാടിവിളിക്കുന്നത്
അകലെ കാണുന്ന ചക്രവാളത്തിന്റെ അനന്തതയാണ്
അനിശ്ചിതത്ത്വത്തിന്റെ ഈ കാലഘട്ടത്തില്‍ അത് നമ്മെ വഴി നടത്തട്ടെ.

Hakeem Mons said...

വളരെ നന്ദി അക്ബര്‍ക്ക / പ്രദീപ്‌ കുമാര്‍

ഹരി/സ്നേഹതീരം പോസ്റ്റ് said...

ചില പ്രതീക്ഷകളാണല്ലോ നമ്മെ മുന്നോട്ട് നടത്തുന്നത്.നടക്കുക.ഒരു വഴിത്തണല്‍
കാണതിരിക്കില്ല!ആശംസകളോടെ......

KTK Nadery ™ said...

നന്നായി സുഹുര്‍ത്തെ....ആസ്വദിച്ച്‌ വായിച്ചു
ഇത്രയും നല്ല കവിതയില്‍ അക്ഷരത്തെറ്റ് കാണുമ്പൊള്‍ ..
ഐസ് ക്രീമില്‍ മുടി കിട്ടിയ ഒരവസ്ഥ ..
( ആസ്വാദനമേ ഉള്ളൂ എഴുതാനറിവില്ല ക്ഷമിക്കുമല്ലോ )

മൻസൂർ അബ്ദു ചെറുവാടി said...

അതിരുകളില്ലാതെ
പരന്നുകിടക്കുന്ന നീലാകാശം
അതിനുമാപ്പുരത്തെക്ക് ഞാനെന്തെങ്കിലും കാണുന്നുണ്ടെങ്കില്‍
അത്.. പ്രതീക്ഷയെന്ന പട്ടമാണ്...

നല്ല വരികള്‍.
ആശംസകള്‍

Unknown said...

നന്നായിട്ടുണ്ട്

Hakeem Mons said...

ഹരി സാര്‍ പെരുമണ്ണ / KTK Nadery ™ / മന്സൂര്‍ക്ക ചെറുവാടി / അബ്ദുള്ള ജാസിം ഇബ്രാഹിം
എല്ലാവര്‍ക്കും ഒരുപാട് നന്ദി..
@KTK Nadery ™ : ശ്രദ്ധക്കുറവുകൊണ്ട് തന്നെ പറ്റുന്നതാണീ അക്ഷരതെറ്റുകള്‍. തെറ്റുകള്‍ ഞാന്‍ തിരുത്തിയിട്ടുണ്ട്. നിങ്ങളുടെ ഓര്‍മപ്പെടുത്തലുകള്‍ക്ക് ഒരായിരം നന്ദി...

Unknown said...

നല്ല വരികള്‍...

Unknown said...

ആദ്യ ഒന്‍പത് വരികളാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്...

Post a Comment

ഒരു അഭിപ്രായം പറഞ്ഞിട്ട് പോയ്ക്കൂടെ...?