Pages

Wednesday, 30 March 2011

കാറ്റിനോട് പറയാനുള്ളത്













പ്രകാശം ഒഴുകിവന്ന കിളിവാതിലുകള്‍
കാറ്റേ നീ വലിച്ചടച്ചപ്പോള്‍
നിന്നെ കുറ്റം പറഞ്ഞില്ല ഞാന്‍..

മുനിഞ്ഞു കത്തുന്ന ചെറുതിരിയുടെ
അവസാന നാളം അണക്കാനല്ലേ
പലപ്പോഴും
ശൂന്യതയുടെ ശക്തി മുഴുവന്‍
ആവാഹിച്ചു നീയെത്തുന്നത്...

അക്ഷരങ്ങളൊഴിഞ്ഞു കിടന്ന

മനസ്സിന്‍റെ ഒരു കോണില്‍
തമസ്സിന്‍റെ  തൂവലുള്ള ഒരു പ്രാവ് കുറുകി
നിലാവിന്റെ സ്വച്ചന്തതയിലേക്ക്
മനസ്സിനെ സ്വതന്ത്രമാക്കാന്‍
കഴിവില്ലാത്തവന്റെ വ്യഥ
അതിനറിയില്ലല്ലോ...

ആത്മാവിന്റെ ഇറയത്ത്‌ ഇറ്റിവീണു
തണുത്തുറഞ്ഞു പോയിരുന്ന കിനാക്കള്‍ക്ക്
നീറുന്ന ഓര്‍മ്മകള്‍ തീ പിടിപ്പിച്ചപ്പോള്‍
അത് കെടുത്താനോ, ആളിക്കത്തിക്കാനോ
നിന്നെ കണ്ടില്ലല്ലോ ഞാന്‍

നാളെയിലേക്ക് കണ്ണ് നടാനാവാതെ
ഓര്‍മകളില്‍ മാത്രം ജീവിച്ചു
വര്‍ത്തമാനത്തിനു അതീതനായിപ്പോയവനെ
നിനക്ക് പുല്കാനാവുമെങ്കില്‍
ഇനി നിനക്ക് വരാം..

നിന്റെ ഹുങ്കാരത്തിന് വഴങ്ങിതരും
എന്റെ നിശബ്ധത..
നിഴലിനെ പേടിച്ചു ഒതുങ്ങിനില്‍ക്കുന്ന
നുറുങ്ങുവെട്ടം പോലെ..

എന്റെ വാക്കുകളെ പോലും നെഴ്തെടുക്കുന്നത്
നീ തന്നെയാകുമ്പോള്‍

നിന്നെക്കുറിച്ചു
ഞാനെങ്ങനെ വാചാലനാകും...

എന്നാലും ഒന്ന് പറഞ്ഞു നിര്ത്തിക്കോട്ടേ..
മന്ദമാരുതനെ നമുക്കാശിക്കാം
കാറ്റിനെ പ്രതീക്ഷിക്കാം
നമ്മെ പുണരാനെത്തുന്നത് പക്ഷെ
പലപ്പോഴും കൊടുങ്കാറ്റാവും....

--------------------------------- മോന്‍സ്

12 comments:

ആചാര്യന്‍ said...

മന്ദമാരുതനെ നമുക്കാശിക്കാം
കാറ്റിനെ പ്രതീക്ഷിക്കാം
നമ്മെ പുണരാനെത്തുന്നത് പക്ഷെ
പലപ്പോഴും കൊടുങ്കാറ്റാവും....


നല്ല വരികള്‍ കേട്ടാ

Hakeem Mons said...

നന്ദി ഇംതിയാസ് .. ഇതിലെ ഇനിയും വരണേ..

ansari said...

nalla kavitha...

FRUITS said...

nalla kavitha.......

Unknown said...

നന്നായിട്ടുണ്ട്.. ഇഷ്ടപ്പെട്ടു ....

ഹരി/സ്നേഹതീരം പോസ്റ്റ് said...

കൊടുംകാറ്റിനെയും മറികടക്കുന്ന വാക്കുകള്‍!അതിനു മരണമില്ലല്ലൊ-തുടരുക....മംഗളങ്ങള്‍

Hakeem Mons said...

നന്ദി Hari Sir / Bindhu Chechi / Ansari

എന്റെ എഴുത്തുമുറി said...

നന്നായിട്ടുണ്ട്....

Jefu Jailaf said...

നന്നായിരിക്കുന്നു..

Ismail Chemmad said...

എന്നാലും ഒന്ന് പറഞ്ഞു നിര്ത്തിക്കോട്ടേ..
മന്ദമാരുതനെ നമുക്കാശിക്കാം
കാറ്റിനെ പ്രതീക്ഷിക്കാം
നമ്മെ പുണരാനെത്തുന്നത് പക്ഷെ
പലപ്പോഴും കൊടുങ്കാറ്റാവും....
nice lines ..... mons

tpsalih said...

കൊടുങ്കാറ്റും ഒരു കാറ്റാണ് ഒരിക്കലും തല കുനിക്കാത്ത പല വൻ മരങ്ങളും കട പുഴകി വീഴുന്നത് ഈ കാറ്റിലാണ്

tpsalih said...

കൊടുങ്കാറ്റും ഒരു കാറ്റാണ് ഒരിക്കലും തല കുനിക്കാത്ത പല വൻ മരങ്ങളും കട പുഴകി വീഴുന്നത് ഈ കാറ്റിലാണ്

Post a Comment

ഒരു അഭിപ്രായം പറഞ്ഞിട്ട് പോയ്ക്കൂടെ...?