പ്രകാശം ഒഴുകിവന്ന കിളിവാതിലുകള്‍
കാറ്റേ നീ വലിച്ചടച്ചപ്പോള്‍
നിന്നെ കുറ്റം പറഞ്ഞില്ല ഞാന്‍..
മുനിഞ്ഞു കത്തുന്ന ചെറുതിരിയുടെ
അവസാന നാളം അണക്കാനല്ലേ
പലപ്പോഴും
ശൂന്യതയുടെ ശക്തി മുഴുവന്‍
ആവാഹിച്ചു നീയെത്തുന്നത്...
അക്ഷരങ്ങളൊഴിഞ്ഞു കിടന്ന
മനസ്സിന്റെ ഒരു കോണില്‍
തമസ്സിന്റെ തൂവലുള്ള ഒരു പ്രാവ് കുറുകിനിലാവിന്റെ സ്വച്ചന്തതയിലേക്ക്
മനസ്സിനെ സ്വതന്ത്രമാക്കാന്‍
കഴിവില്ലാത്തവന്റെ വ്യഥ
അതിനറിയില്ലല്ലോ...
ആത്മാവിന്റെ ഇറയത്ത് ഇറ്റിവീണു
തണുത്തുറഞ്ഞു പോയിരുന്ന കിനാക്കള്‍ക്ക്
നീറുന്ന ഓര്‍മ്മകള്‍ തീ പിടിപ്പിച്ചപ്പോള്‍
അത് കെടുത്താനോ, ആളിക്കത്തിക്കാനോ
നിന്നെ കണ്ടില്ലല്ലോ ഞാന്‍
നാളെയിലേക്ക് കണ്ണ് നടാനാവാതെ
ഓര്‍മകളില്‍ മാത്രം ജീവിച്ചു
വര്‍ത്തമാനത്തിനു അതീതനായിപ്പോയവനെ
നിനക്ക് പുല്കാനാവുമെങ്കില്‍
ഇനി നിനക്ക് വരാം..
നിന്റെ ഹുങ്കാരത്തിന് വഴങ്ങിതരും
എന്റെ നിശബ്ധത..
നിഴലിനെ പേടിച്ചു ഒതുങ്ങിനില്ക്കുന്ന
നുറുങ്ങുവെട്ടം പോലെ..
എന്റെ വാക്കുകളെ പോലും നെഴ്തെടുക്കുന്നത്
നീ തന്നെയാകുമ്പോള്‍
അത് കെടുത്താനോ, ആളിക്കത്തിക്കാനോ
നിന്നെ കണ്ടില്ലല്ലോ ഞാന്‍
നാളെയിലേക്ക് കണ്ണ് നടാനാവാതെ
ഓര്‍മകളില്‍ മാത്രം ജീവിച്ചു
വര്‍ത്തമാനത്തിനു അതീതനായിപ്പോയവനെ
നിനക്ക് പുല്കാനാവുമെങ്കില്‍
ഇനി നിനക്ക് വരാം..
നിന്റെ ഹുങ്കാരത്തിന് വഴങ്ങിതരും
എന്റെ നിശബ്ധത..
നിഴലിനെ പേടിച്ചു ഒതുങ്ങിനില്ക്കുന്ന
നുറുങ്ങുവെട്ടം പോലെ..
എന്റെ വാക്കുകളെ പോലും നെഴ്തെടുക്കുന്നത്
നീ തന്നെയാകുമ്പോള്‍
നിന്നെക്കുറിച്ചു
ഞാനെങ്ങനെ വാചാലനാകും...
എന്നാലും ഒന്ന് പറഞ്ഞു നിര്ത്തിക്കോട്ടേ..
മന്ദമാരുതനെ നമുക്കാശിക്കാം
കാറ്റിനെ പ്രതീക്ഷിക്കാം
നമ്മെ പുണരാനെത്തുന്നത് പക്ഷെ
പലപ്പോഴും കൊടുങ്കാറ്റാവും....
--------------------------------- മോന്‍സ്
12 comments:
മന്ദമാരുതനെ നമുക്കാശിക്കാം
കാറ്റിനെ പ്രതീക്ഷിക്കാം
നമ്മെ പുണരാനെത്തുന്നത് പക്ഷെ
പലപ്പോഴും കൊടുങ്കാറ്റാവും....
നല്ല വരികള്‍ കേട്ടാ
നന്ദി ഇംതിയാസ് .. ഇതിലെ ഇനിയും വരണേ..
nalla kavitha...
nalla kavitha.......
നന്നായിട്ടുണ്ട്.. ഇഷ്ടപ്പെട്ടു ....
കൊടുംകാറ്റിനെയും മറികടക്കുന്ന വാക്കുകള്‍!അതിനു മരണമില്ലല്ലൊ-തുടരുക....മംഗളങ്ങള്‍
നന്ദി Hari Sir / Bindhu Chechi / Ansari
നന്നായിട്ടുണ്ട്....
നന്നായിരിക്കുന്നു..
എന്നാലും ഒന്ന് പറഞ്ഞു നിര്ത്തിക്കോട്ടേ..
മന്ദമാരുതനെ നമുക്കാശിക്കാം
കാറ്റിനെ പ്രതീക്ഷിക്കാം
നമ്മെ പുണരാനെത്തുന്നത് പക്ഷെ
പലപ്പോഴും കൊടുങ്കാറ്റാവും....
nice lines ..... mons
കൊടുങ്കാറ്റും ഒരു കാറ്റാണ് ഒരിക്കലും തല കുനിക്കാത്ത പല വൻ മരങ്ങളും കട പുഴകി വീഴുന്നത് ഈ കാറ്റിലാണ്
കൊടുങ്കാറ്റും ഒരു കാറ്റാണ് ഒരിക്കലും തല കുനിക്കാത്ത പല വൻ മരങ്ങളും കട പുഴകി വീഴുന്നത് ഈ കാറ്റിലാണ്
Post a Comment
ഒരു അഭിപ്രായം പറഞ്ഞിട്ട് പോയ്ക്കൂടെ...?