Pages

Saturday, 2 July 2011

അസ്തമയങ്ങള്‍










 

"എനിക്കും നിനക്കുമിടയിലിന്നു
അനന്തമാം കടലിന്റെ ദൂരമുണ്ടെങ്കിലും
തമ്മില്‍ കാണാന്‍ കൊതിയാവുമ്പോഴൊക്കെ
അക്കരെയിക്കരെ നിന്ന്  നമുക്ക്
മേലെ ആകാശത്തിലേക്ക് നോക്കാം
നാം കാണുന്നത് ഒരേ ആകാശം
നമുക്കുള്ളത് ഒരേ മനസ്സും.. "

കാര്‍മുകിലുകളില്ലാത്ത, സ്വച്ഛന്ദമായ
തെളിവാനത്തിന്റെ നീല നിറമാണ്
പ്രണയത്തിനെന്നു  അന്ന് ഞാന്‍ പറഞ്ഞത്
നമുക്കിടയിലെ അകലം അതിരിടുന്നത്
അതിരുകളില്ലാത്ത ആകാശമാണെന്നതിലായിരുന്നു...
അന്നേരം, പക്ഷെ; പ്രണയത്തിന്
നല്ല ഓറഞ്ചു നിറമാണെന്ന്  നീ തിരുത്തി
കാരണം നീ പറഞ്ഞില്ല ; ഞാന്‍ ചോദിച്ചതുമില്ല
അനുഭവിച്ചറിയാനുള്ളത്  ചോദിച്ചറിയാന്‍
മറന്നു പോവുന്നു നാം പലപ്പോഴും..

നീ പറഞ്ഞതു മാത്രമായിരുന്നു സത്യം
അവസാന നിമിഷം വരെ വെളിച്ചം വിതറി
നോക്കിനോക്കി നില്‍ക്കെ  ഇരുട്ടിന്റെ ശൂന്യതയിലേക്ക്
താഴ്ന്നുപോയ അസ്തമയ സൂര്യനും
മോഹസ്വപ്നസങ്കല്‍പ്പങ്ങളുടെ മണിമാളികകെട്ടി
വെണ്ണിലാവിന്റെ ചിറകിലൊതുങ്ങി നിന്ന്
നിനക്കാത്ത നേരത്ത് കൈവീശിയകന്നുപോയ
നമ്മുടെ പ്രണയത്തിനും
ഒരേ നിറമായിരുന്നു; നീ പറഞ്ഞ ഓറഞ്ചുനിറം..
പ്രണയമെന്നാല്‍ ഉദിച്ചസ്തമിക്കലാണ് , അല്ലെ?

നമ്മള്‍ കൊതിച്ചു പോയത്
തുള്ളിതുള്ളി പെയ്യുന്ന മഴയത്തു
ഒന്ന് ചേര്‍ന്ന് നടക്കാന്‍ മാത്രം...
മഴയെത്തിയത് പക്ഷെ, ഒറ്റക്കല്ലായിരുന്നു
വിധിയുടെ കൊടുങ്കാറ്റു വീശി
മോഹഭംഗത്തിന്റെ പേമാരിയില്‍
ആശകള്‍ കുലംകുത്തിഴൊയുകിയപ്പോള്‍
കരയിലെ കെട്ടഴിഞ്ഞു
രണ്ടു ദിക്കിലേക്ക് അകന്നകന്നു പോയ
രണ്ടു കൊതുമ്പു വള്ളങ്ങള്‍ മാത്രമായിപ്പോയി നാം...

നീ അകന്നുപോയപ്പോയാണ്
എന്റെ കിനാവില്‍ തങ്ങിനിന്നിരുന്ന
നിന്റെ മൗനം എന്നോട് വാചാലമായത്..
നീ പാതികണ്ടു വഴിലുപേക്ഷിച്ച
നമ്മുടെ നിലാസ്വപ്‌നങ്ങള്‍
ചോദ്യചിഹ്നങ്ങളായി കണ്മുന്നില്‍ നിറഞ്ഞാടിയത്...

ഹൃദയ രക്തത്തിന്റെ ചുവപ്പായിരുന്നു
നീ മൊഴിഞ്ഞ വാക്കുകള്‍ക്ക്
മനസ്സിന്റെ കോണിലെവിടെയോ
അള്ളിപ്പിടിച്ചിരുന്ന ആ മൊഴികള്‍
ഇന്നിന്റെ സായംസന്ധ്യകളില്‍
നേര്‍ത്തു നേര്‍ത്തു നിറമില്ലാതായി
കണ്ണില്‍ നിന്ന് താഴേക്കു ചാലിട്ടൊഴുകാറുണ്ട്
പിന്നെയും ബാക്കിയാവുന്നവ
കറുപ്പ് നിറം തൂകി ഉതിര്‍ന്നു വീഴുന്നു
ഈ തൂലികത്തുമ്പിലേക്ക്.. ഇന്നും...

ഒരിക്കല്‍ നമ്മുടേത്‌ മാത്രമായിരുന്നു
ഒന്നും മനസ്സില്‍ നീ അവശേഷിപ്പിക്കരുത്
എന്റെ ഓര്‍മ്മകള്‍ പോലും..
നാളെ എന്റെ കല്ലറക്കരികില്‍ വന്നു
നിന്റെയൊരു തുള്ളി കണ്ണീര്‍ പോലും
ആറടി മണ്ണിനു മുകളില്‍ വീഴരുത്...
ചിലപ്പോള്‍ ആ കണ്ണീരിന്റെ നനവില്‍ നിന്നും
ഏതെങ്കിലും പുല്‍നാമ്പ് കിളിര്ത്തുപോയാല്‍
സഫലീകരിക്കനാവാതെ പോയ നമ്മുടെ പ്രണയം
ആ പച്ചപ്പില്‍ കിടന്നു ശ്വാസം കിട്ടാതെ പിടഞ്ഞേക്കാം...
പ്രണയം ഒരു കടംകഥ മാത്രമാണെന്ന്
വീണ്ടും ഉറക്കെ വിളിച്ചു പറഞ്ഞേക്കാം....

ഓര്‍മയുടെ മുന്നില്‍ മറവി തോറ്റുപോവുന്നു
ഈ പ്രണയത്തിന്റെ മുന്നില്‍ ഞാനും..
----------------------- (മോന്‍സ്)

പിന്‍കുറിപ്പ്:
("പ്രണയം ലോകത്തിന്റെ അച്ചുതണ്ടാണ്..
ജീവ വായുവാണ്..എല്ലാമെല്ലാമാണ്"
ഇന്നലത്തെ മരംചുറ്റികളിക്കിടക്ക്
പുതിയ കാമുകിയുടെ ചെവിയില്‍
പതിയെ ഞാന്‍ മൊഴിഞ്ഞു.
"ചേട്ടാ, വല്ലതും തരണേ..
ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസമായി ചേട്ടാ..."
ഞാന്‍ കൊടുത്ത അഞ്ചു രൂപ വാങ്ങുന്നതിനിടയില്‍
സ്വര്‍ഗത്തിലെ കട്ടുറുമ്പും കൊണ്ട് വന്ന ഭിക്ഷാടകന്‍
"ഫ്രീ ആയി" ഒരു കവിത ചൊല്ലിതന്നു..
"ഈ ഒലിപ്പീരു പ്രണയമൊന്നുമല്ല സാറേ ജീവിതം
എരിയുന്ന വയറിന്റെ വിശപ്പാണ് ലോകം...")

23 comments:

Anonymous said...

""ഓര്‍മയുടെ മുന്നില്‍ മറവി തോറ്റുപോവുന്നു
ഈ പ്രണയത്തിന്റെ മുന്നില്‍ ഞാനും..""


നല്ല വരികള്‍ .......
ഈ വരികള്‍ക്ക് മുന്‍പില്‍ ആരും തോറ്റു പോകും....
അനുമോദനങ്ങള്‍ ............
by: Saranya

നാമൂസ് said...

ഈ പ്രണയാക്ഷരങ്ങളിലൂടെ ഞാനൊരു പ്രണയം നോക്കിക്കാണുകയായിരുന്നു.
കവിതക്കഭിനന്ദനം.,

Jefu Jailaf said...

മോൻസേ ആ ഭിക്ഷക്കാരൻ ഞാനായിരുന്നു.. :) ആശംസകൾ.. നന്നായിരിക്കുന്നു..

Pradeep Kumar said...

ഈ അവസ്ഥ മോന്‍സ് ശരിക്കും ഉള്ളില്‍ തട്ടി അനുഭവിച്ച് എഴുതിയതുപോലെയാണ് വായിച്ചപ്പോള്‍ എനിക്കു തോന്നിയത്.നന്നായി എഴുതി.അഭിനന്ദനങ്ങള്‍

ശ്രീജിത് കൊണ്ടോട്ടി. said...

മോന്‍സ്‌. എഴുത്ത് നന്നായിട്ടുണ്ട്...

ഷാജു അത്താണിക്കല്‍ said...

നല്ല കവിത
വളരെ വിശാലമായ വിവരണം
ഇതില്‍ എല്ലാമുണ്ട്
ആശംസകള്‍

Anonymous said...

നന്നായി..നല്ല കവിത

MOIDEEN ANGADIMUGAR said...

നാം കാണുന്നത് ഒരേ ആകാശം
നമുക്കുള്ളത് ഒരേ മനസ്സും..

ഇഷ്ടമായി..

പൈമ said...

"ഈ ഒലിപ്പീരു പ്രണയമൊന്നുമല്ല സാറേ ജീവിതം
എരിയുന്ന വയറിന്റെ വിശപ്പാണ് ലോകം

നല്ലരു സൃഷ്ട്ടി ...സത്യമാണ് ....
അനുഭവമാണോ ഇതു ....

കൊമ്പന്‍ said...

ഒരു പ്രവാസ പ്രണയത്തെ ആണോ കവി വരച്ചത്
കാരണം നീ പറഞ്ഞില്ല ; ഞാന്‍ ചോദിച്ചതുമില്ല
അനുഭവിച്ചറിയാനുള്ളത് ചോദിച്ചറിയാന്‍
മറന്നു പോവുന്നു നാം പലപ്പോഴും..

praveen mash (abiprayam.com) said...

നമ്മുടെ പ്രണയത്തിനും
ഒരേ നിറമായിരുന്നു; നീ പറഞ്ഞ ഓറഞ്ചുനിറം....!!

Unknown said...

nalla varikal,nalla ashayam

Sandeep.A.K said...

"ഈ ഒലിപ്പീരു പ്രണയമൊന്നുമല്ല സാറേ ജീവിതം
എരിയുന്ന വയറിന്റെ വിശപ്പാണ് ലോകം"
പിന്‍കുറിപ്പ്‌ കലക്കി സുഹൃത്തെ.. കവിത ഭാവതീക്ഷ്ണം.. മനസ്സില്‍ തുളഞ്ഞു കയറുന്ന വരികള്‍.. ആശംസകള്‍..

ആചാര്യന്‍ said...

നമ്മള്‍ കൊതിച്ചു പോയത്
തുള്ളിതുള്ളി പെയ്യുന്ന മഴയത്തു
ഒന്ന് ചേര്‍ന്ന് നടക്കാന്‍ മാത്രം...കൊള്ളാം നല്ല വരികള്‍ ..ആശംസകള്‍ മോന്‍സ്‌..

Unknown said...

nannayi ezhuthiyirikkunnu

Anonymous said...

എരിയുന്ന വയറിന്റെ വിശപ്പിനു മുന്നില്‍ തോറ്റ് പോയ പ്രണയസാക്ഷി ഞാനും....നനവൂറും നൊമ്പരം..ചുമ്മാ വിഷമിപ്പിക്കാതെ മോന്‍സേ ഞാനൊരു ലോല ഹൃദയനാ...

അസീസ്‌ said...

നന്നായി എഴുതി ആശംസകള്‍

jamshad said...

hakeem........polikkum

yiam said...

നാം നോകുന്നത് ഒരേ ആകാശം
നമുക്കുള്ളത് ഒരേ മനസ്സ്

വാല്യക്കാരന്‍.. said...

"ചേട്ടാ, വല്ലതും തരണേ..
ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസമായി ചേട്ടാ..."
ഞാന്‍ കൊടുത്ത അഞ്ചു രൂപ വാങ്ങുന്നതിനിടയില്‍
സ്വര്‍ഗത്തിലെ കട്ടുറുമ്പും കൊണ്ട് വന്ന ഭിക്ഷാടകന്‍
"ഫ്രീ ആയി" ഒരു കവിത ചൊല്ലിതന്നു..
"ഈ ഒലിപ്പീരു പ്രണയമൊന്നുമല്ല സാറേ ജീവിതം
എരിയുന്ന വയറിന്റെ വിശപ്പാണ് ലോകം...

അതിഷ്ടായി..

മനസ്സില്‍ തട്ടി ..
സത്യം..

Hakeem Mons said...

ഇവിടം വരെ വന്നു ഒരു അഭിപ്രായം കോറിയിട്ട് പോയ എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി..

dilshad raihan said...

ഒരിക്കല്‍ നമ്മുടേത്‌ മാത്രമായിരുന്നു
ഒന്നും മനസ്സില്‍ നീ അവശേഷിപ്പിക്കരുത്
എന്റെ ഓര്‍മ്മകള്‍ പോലും..
നാളെ എന്റെ കല്ലറക്കരികില്‍ വന്നു
നിന്റെയൊരു തുള്ളി കണ്ണീര്‍ പോലും
ആറടി മണ്ണിനു മുകളില്‍ വീഴരുത്...
ചിലപ്പോള്‍ ആ കണ്ണീരിന്റെ നനവില്‍ നിന്നും
ഏതെങ്കിലും പുല്‍നാമ്പ് കിളിര്ത്തുപോയാല്‍
സഫലീകരിക്കനാവാതെ പോയ നമ്മുടെ പ്രണയം
ആ പച്ചപ്പില്‍ കിടന്നു ശ്വാസം കിട്ടാതെ പിടഞ്ഞേക്കാം...
പ്രണയം ഒരു കടംകഥ മാത്രമാണെന്ന്
വീണ്ടും ഉറക്കെ വിളിച്ചു പറഞ്ഞേക്കാം.



thanks for the post

Hakeem Mons said...

നന്ദി Dilshad Raihan
ഈ വഴി വന്നതിനും കവിത ഇഷ്ടപെട്ടതിനും..

Post a Comment

ഒരു അഭിപ്രായം പറഞ്ഞിട്ട് പോയ്ക്കൂടെ...?