ഞാനെത്തുമ്പോള്‍ ദൂരെ എരിഞ്ഞടങ്ങുന്ന അസ്തമയത്തിലേക്ക് കണ്ണുംനട്ടിരിക്കയായിരുന്നു അച്ഛനുമമ്മയും. മാനേജര്‍ വിളിച്ചപ്പോള്‍ ഒഫ്ഫിസടക്കുന്നതിനെ മുമ്പേ എത്തിക്കോളാമെന്നു വാക്ക്കൊടുത്തതായിരുന്നു. ഭാഗ്യം. മാനേജര്‍ അവിടെത്തന്നെയുണ്ട്. അച്ഛന്റെ കണ്ണുകള്‍ വീണ്ടും കുയിഞ്ഞുവോ എന്നും അമ്മയുടെ കൃഷ്ണമണിയില്‍ ഇപ്പോഴും പഴയ നനവുണ്ടോ എന്നുമൊക്കെ നോക്കാന്‍ സമയമില്ലായിരുന്നു എനിക്ക്. വൃദ്ധസദനത്തിലെ ബാക്കിയുള്ള ഗഡുവും തീര്ത്തടച്ച് തിരിഞ്ഞു നടക്കുമ്പോള്‍ അച്ഛനുമമ്മയും വിളിച്ചത് ഒരേ സ്വരത്തിലായിരുന്നു.
"മോനേ...!!!"
ആ വിളിയെന്റെ നെഞ്ചില്‍ കൊണ്ടോ? ഇല്ല... അപ്പോഴേക്കും "മോനേ" എന്ന വിളി കേള്‍ക്കാന്‍ താന്‍ അനര്‍ഹനായിത്തീര്‍ന്നിരുന്നല്ലോ!!
*********************
ഇരുള്‍വീണു തുടങ്ങിയിരുന്ന റോഡിലെക്കെത്തിയതും നെഞ്ചിനുള്ളിലൊരു പിടച്ചില്‍. ആ സമയംതന്നെ കണ്മുന്നിലൂടെ വെപ്രാളത്തില്‍ എന്തോ ഒന്ന് ഓടിപ്പോവുന്നതും കണ്ടു. തമസ്സിന്റെ കട്ടിയിലേക്ക് പതിയെ കയറിപ്പോവുകയാണത്. ഇപ്പൊ കുറച്ചുകൂടെ വ്യക്തമായി കാണാം. അതിന് നാല് കാലുണ്ടായിരുന്നു. ഒരു വാലും. കൊമ്പുണ്ടോ എന്ന് മനസ്സിലാവുന്നില്ല. ഇടനെഞ്ചില്‍ വീണ്ടുമൊരു കൊള്ളിയാന്‍ മിന്നിയപ്പോയാണ് മറ്റൊരു സംശയം തോന്നിയത്. ഓടിപ്പോയത് മനസ്സാക്ഷിയാണോ?. തലപുകഞ്ഞു ചിന്തിക്കാന്‍ നോക്കിയപ്പോള്‍ തലച്ചോറിന്റെ സ്ഥാനത്തു വലിയ ഒരു ദ്വാരം മാത്രം. എന്നാലും... എന്നാലും എന്താവും ആ ഓടിപ്പോയത് ?
"മൃഗം"
ആ ഇരുട്ടില്‍നിന്നൊരു വെളിച്ചം എന്നോട് പതിയെ പറഞ്ഞു. തിരിഞ്ഞു നോക്കിയപ്പോ ഒരു മിന്നാമിനുങ്ങ് എന്നെ വലംവെക്കാതെ പറന്നുപോയി. അര്‍ഹിക്കുന്ന വിളിപ്പേര് കിട്ടിയ സന്തോഷത്തോടെ എന്റെ ദേഹം വീണ്ടും ഇരുട്ടിലേക്ക് ഊളിയിട്ടു.
---------- (മോന്‍സ്)
(2011 June 26 ലെ സൌദിയില്‍ നിന്ന് പുറത്തിറങ്ങുന്ന
"മലയാളം ന്യൂസ്" പത്രത്തില്‍ വെളിച്ചം കണ്ടത്..")
40 comments:
ഇരുള് വീണ നെഞ്ചില്‍ ഇന്നത്തെ മനുഷ്യന്റെ വിളിപ്പേര് ഉചിതം..... മൃഗം...
വെറും കഥയല്ല......
ഇന്നത്തെ ഓരോരുതരുടെം കഥ,.....
സമാധാനം നഷ്ടപ്പെടുത്തിയ.... ജീവിക്കാന്‍ അനര്‍ഹനായ മനുഷ്യന്റെ കഥ....
ഇവനെ എന്തു വിളിക്കാം????
(ആധുനികനെന്നോ??????)
വളരേ നന്നായിരിക്കുന്നു
മോന്‍സ്...
good one..! keep it up..!
നമ്മുടെ മനസ്സ് എന്നും അങ്ങിനെയാണ് ഇരുള് വീണപോലെ
മനുഷ്യന് അവന്റെ മനസ്സിനെ വെളിച്ചം കാണിക്കാതെ വളര്‍ത്തുന്നു
നന്നായി എഴുതി
ഭവുകങ്ങള്‍
ലോകം അനര്‍ഹരുടെ കൂട്ടമാക്കാതിരിക്കാന് അഹര്ഹതപ്പെട്ടവരെത്രെ ദൈവമനസ്സുള്ള അക്ഷരസ്നേഹികള്‍...ഭാവുകങ്ങള്‍..
അവതരിപ്പിച്ചത് വളരെ നന്നായിരിക്കുന്നു.. ആശംസകൾ..
നിങ്ങളുടെ അഭിപ്രായവും പ്രോത്സാഹനവും തന്നെയാണ് എന്റെ പ്രജോദനം.
നന്ദി Jazy / Abdulla Jasim / Ratheesh Krishna / Praveen Mash / Shaju Ath / Dinesan Kaprasery / Jefu Jailaf
nanma anarhathayayi povunnu enna valiya thiricharivu nalkiyathinu nanni..
പുതുമയും നന്മയുമുള്ള കഥ
മുറിഞ്ഞ സൊപ്നത്തില് നിന്ന് പിന്നെയും ,പിന്നെയും പുനര്‍ ജനിക്കുന്നു, monsea.....ഇനിയുമെഴുതുവാന്‍ ശ്രേയസ്സ് നേരുന്നു .........KC.
OK!
കുറഞ്ഞ വാക്കില്‍ ഒരു കഥ പറഞ്ഞു വായനക്കാരന്റെ മനസിലേക്ക് എത്തിക്കാന്‍ ഹക്കീമിന് കഴിഞ്ഞു ഈ കഥയില്‍.. ഒരു കവിത പോലെ ഹൃദയം ഹക്കീമിന്റെ ഈ കുഞ്ഞു കഥ.. ജീവിക്കാന്‍ അര്‍ഹാനല്ലാത്ത ഈ ജന്മങ്ങള് ആണ് എന്ന് ഈ ലോകത്തില്‍ അധികവും ജീവികുന്നത്.. അവര്‍ക്ക് പറയാന്‍ നൂറു ന്യായവാദങ്ങളുമുണ്ടാവും.. നന്നായ് പകര്‍ത്തി.. ഇന്നിന്റെ നേര്‍കാഴ്ച..
"ഇടക്കെപ്പോഴോ ഉറക്കിന്റെ ആലസ്യത്തെ തെരക്കുപിടിച്ചു കുളിചോരുക്കി കണ്ണാടിക്കു മുമ്പില്‍ മുഖംകാണിച്ചു."
കുളിപ്പിച്ചോരുക്കി എന്നോ മറ്റോ ആക്കിയാല്‍ കുറച്ചു കൂടി നന്നാകുമെന്ന് തോന്നുന്നു.. ഇപ്പോള്‍ ഈ വാചകത്തില്‍ ഒരു ചെറിയ കല്ലുകടിയുണ്ട്..
വായിച്ചു.. ആസ്വദിച്ചു...
"anarhan" valare manoharamayi ezhuthiya ea kadhaye kurichu abhiparayam parayan njanum oru "anarhan"
വളരെ നന്നായിട്ടുണ്ട്. ഇത്തരക്കാർ മൃഗങ്ങൾതന്നെയാണു. ഒരു സംശയവുമില്ല.
എഴുത്ത് ഇഷ്ടപ്പെട്ടു.. ആശംസകള്‍..
പെങ്ങളുടെയും.. അച്ഛനമ്മമാരുടെയും.. വാക്കിന് വില കല്‍പ്പിക്കാത്ത കുട്ടികള്‍.. പിന്നീട് ദുഃഖിക്കേണ്ടിവരും... പിന്നെ.. അവനു സ്വയം തോന്നിത്തുടങ്ങും... ഞാന്‍ ഒരു സാക്ഷാല്‍ മൃഗം തന്നെയാണെന്ന്....
സ്നേഹിക്കുക.. മറ്റുള്ളവരെ.. സ്വന്തം ശരീരത്തെക്കാള്‍ ഏറെ...
ഇവിടെ ആധുനികതയുടെ തലച്ചോര്‍ വെന്തു മണക്കുന്നു.
അഭിപ്രായം പറയാനുള്ള അര്‍ഹത എനിക്കുണ്ടോ ആവോ.. എങ്കിലും പറയുന്നു നന്നായി എഴുതി..
ഇഷ്ട്ടപ്പെട്ടു ,,,,,,,, ആശംസകള്‍
ഹക്കിം ഇനിയും എഴുതുക.നമ്മുടെ കാലം എവിടെ നില്ക്കുന്നു എന്ന നടുക്കുന്ന ചില ചിന്തകള്‍ വായനക്കാരനിലേക്ക് സന്നിവേശിപ്പിക്കുവാന്‍ താങ്കളുടെ ലളിതമായ വരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട് ., തീര്‍ച്ച. അതു തന്നെയാണ് എഴുത്തിന്റെ വിജയവും.
Good one. Keep writing. My wishes.
നന്നായി എഴുത്ത് തുടരുക...ആശംസകള്‍ .
good one
ഉയര്‍ന്ന ചിന്ത നല്കുന്ന കഥ നന്നായിരിക്കുന്നു
very good man...
ഇഷ്ടപ്പെട്ടു.
നന്നായിട്ടുണ്ട് !!!
പ്രിയപ്പെട്ട നാട്ടുകാരാ..
നമ്മള് ഇതുവരെ തമ്മില്‍ അറിയാതെ പോയതില്‍ ഖേതം തോന്നുന്നു..
കഥകള്‍ ഇനിയും പോസ്റ്റ് ചെയ്യണം..,
സ്നേഹപൂര്‍വ്വം,
മുസമ്മില്‍ ,
മറ്റൊരു ചെറുപ്പക്കാരന്..
പ്രിയപ്പെട്ട മോന്‍സ്,
എനിക്കും ഒത്തിരി അഭിമാനിക്കാം, കാരണം നീ എന്നിക്ക് നാട്ടുകാരനാണല്ലോ.. എഴുതുക; ഇനിയും ... മനസ്സിലെ വിങ്ങലുകളും, വിരഹവും, വേദനകളും ഒപ്പിയെടുക്കുന്നതോടൊപ്പം അല്‍പ്പം ഹാസ്യവും ചേര്‍ത്ത് വിഭവം സംശുധമാക്കുക. എല്ലാ വിധ ഭാവുകന്ഘളും നേരുന്നു.
അടുത്ത മലയാളം ന്യൂസ് ഒരു പുതിയ ഹകീം കഥയുമായി പ്രഭ ചൊരിയട്ടെ എന്ന് അതമാര്തമായി ആശംസിക്കുന്നു.
എന്ന്,
സലിം അലി, മാവൂര്‍ (ജുബൈല്‍)
ശരിയാണ്..ചില സാഹചര്യങ്ങള്‍ ചില കാരണങ്ങളാല്‍ അനര്ഹാന് ആയി മാറും..
മനസ്സിന്റെ ഓരോ അവസ്ഥകള്‍.. മൃഗ തുല്യനാകുന്ന മനുഷ്യന്.. അങ്ങനെ ഓരോന്ന് കൊണ്ടും മനുഷ്യന് അനര്ഹാന് തന്നെ..
അനിയാ..അഭിനന്ദനങ്ങള്‍....ആശംസകള്‍...
www.ettavattam.blogspot.com
നന്നായി എഴുതി... ആശംസകള്‍..
അബസ്വരങ്ങള്‍.com
kadha nannayi,oru ottappedalinte nombaram kanunnu suhrthe,kadha velicham kandathil abhinandanangal,thudarnnum eyuthuka
കഥ വായിച്ചു. നന്നായി. നല്ല ചിന്തകള്‍.
ഓഫ്
(അക്ഷരപ്പിശാചുക്കള്‍ കടന്നു കൂടിയിട്ടുണ്ട് )
മാഷേ... സുന്ദരമായ മൂന്നു കൊച്ചു കഥകള്‍ കൊണ്ട് ഇവിടെ വര്‍ണ്ണിച്ചത് എത്രയോ വലിയ കാര്യം....
മനോഹരമായി...
ഇപ്പോള്‍ ആണ് കഥ ഞാന്‍ വായിച്ചത്... വളരെ നന്നായിടുണ്ട്.. ഇത് പോലെയുള്ള ചില മിനികള്‍ എന്റെ ബ്ലോഗിലും കാണാം,, ഈ കഥകള്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നവ തന്നെ ഭാവുകങ്ങള്‍........
കഥ വായിച്ചു. നന്നായി. നല്ല ചിന്തകള്‍.
കഥ വായിച്ചു. നന്നായി. നല്ല ചിന്തകള്‍.
Post a Comment
ഒരു അഭിപ്രായം പറഞ്ഞിട്ട് പോയ്ക്കൂടെ...?