Pages

Wednesday, 4 May 2011

പെയ്തോഴിയുന്നേരം














അബ്ബാദ്  ചെറൂപ്പ
  
പുറത്ത് ഒരു മഴക്കുള്ള കോളുണ്ടായിരുന്നു
വിതുമ്പലടക്കി നിന്ന ഞങ്ങളുടെ കണ്ണിലും...
"നിങ്ങള്‍ക്കെന്തു തോന്നുന്നു
പടിയിറങ്ങുമ്പോള്‍..?"
എന്റെ ചോദ്യത്തിനുത്തരം പറയാന്‍
ആയിരം നാവുണ്ടായിരുന്നു അവര്‍ക്ക്
എന്നിട്ടും... ആരും പറഞ്ഞില്ല.. ഒന്നും..
വെറുതെ ഒരു വാക്കില്‍
പറഞ്ഞു തീര്‍ക്കാന്‍ ആവുന്നതല്ലല്ലോ
ഒരു യുഗംപോല്‍ തീര്‍ന്നുപോയോരാ
കലാലയ സ്മരണകള്‍...

നിയോഗം പോലെ
വന്നു ചേര്‍ന്നവര്‍ നമ്മള്‍
നിറങ്ങളാടിയ സ്വപ്നലോകത്തു നിന്നും
കടുംപച്ചയായ ജീവിതത്തിലേക്ക്
അടിതെറ്റാതെ കയറിപ്പോവേണ്ടവര്‍ നമ്മള്‍

എല്ലാവരും വിതച്ചിട്ടുണ്ടിവിടെ
ഓര്‍മകളുടെ ഒരു തൈ
തനിച്ചാക്കരുതെ എന്ന് നിലവിളിച്ച ബെഞ്ചില്‍
ചങ്ങാത്തത്തിന്റെ ഒരു കയ്യൊപ്പ്..

ഇനിയും പറയാതെ പോയ വാക്കുകള്‍
സ്നേഹ നീരായി ഉറവകൊള്ളുമ്പോള്‍
നിര്‍വചിക്കാനാവാത്ത മോഹങ്ങളുമടക്കിപ്പിടിച്ചു 
ഇനി മടങ്ങാം.. അനിവാര്യമായ യാത്രയിലേക്ക്..
മറക്കാനാവാത്ത ഓര്‍മകളെ  മാത്രമാണോ
വിരഹം ഇത്രമേല്‍ ആര്ദ്രമാക്കുന്നത്?
കലാലയ ചുമരിലേക്കു തിരിഞ്ഞു നോക്കി
അപ്പോള്‍ പെഴ്തുതോര്‍ന്ന മഴയുടെ
കുളിര്‍മയിലെക്കിങ്ങിയപ്പോള്‍
അകലെ തെളിഞ്ഞ മഴവില്ലില്‍
എന്റെ ചോദ്യത്തിനുള്ള
ഉത്തരമുണ്ടായിരുന്നു...

(എന്റെ അനിയന്‍ അബ്ബാദ് എഴുതിയ ഒരു കവിത)

13 comments:

ratheesh krishna said...

മനോഹരമായ കവിത
ഒരു കുമ്പിള്‍
സങ്കടം
മനസ്സിലേക്ക്
വാരിയെറിഞ്ഞു...

Hakeem Mons said...

നന്ദി രതീഷ്‌

ഷാജു അത്താണിക്കല്‍ said...

മനോഹരമായിടുണ്ട് ഓര്‍മകളെ കൈപിടിച്ചുള്ള ഈ നടത്തം

കുന്നെക്കാടന്‍ said...

ഇഷ്ടായിട്ടോ .....

zoya said...

എന്‍റെ കലാലയം!! സൗഹൃദത്തിന്റെ കടിഞ്ഞാനില്‍ ഞാന്‍ അമര്‍ന്നു പോയ എന്‍റെ സ്വര്‍ഗം...
കൊഴിഞ്ഞു പോയ ആ ദിനങ്ങളെ എന്നെ ഓര്‍മ്മിപ്പിക്കുന്നു ഈ കവിത..
വീണ്ടും ആ നല്ല നാളുകളിലേക്ക് എന്‍റെ മനസ്സിനെ കൊണ്ടെത്തിച്ച കവിക്ക്‌, ഈ നല്ല കവിത സമ്മാനിച്ചതിന് ഹൃദയപൂര്‍വം നന്ദി....

അക്ഷരം said...

nallavarikal eniyum ezhuthuka

Pradeep Kumar said...

നല്ല കവിത. അനിയന്‍ നന്നായി എഴുതി.

Jefu Jailaf said...

ആശംസകള്‍ .. നന്നായിരിക്കുന്നു ...

മഴ തുള്ളികള്‍ said...

adipoli ayittund eniyum eyuthanam

Sandeep.A.K said...

ഇനിയും ഒരുപാടു എഴുതുക.. ആശംസകള്‍..

അഷ്‌റഫ്‌ സല്‍വ said...

നിയോഗം പോലെ
വന്നു ചേര്‍ന്നവര്‍ നമ്മള്‍
നിറങ്ങളാടിയ സ്വപ്നലോകത്തു നിന്നും
കടുംപച്ചയായ ജീവിതത്തിലേക്ക്
അടിതെറ്റാതെ കയറിപ്പോവേണ്ടവര്‍

yethra manohramaya varikal .....congrts Dear Abbad

praveen mash (abiprayam.com) said...

brothers ..! kollaam...!!!

Ameen Islahi said...

great.......

Post a Comment

ഒരു അഭിപ്രായം പറഞ്ഞിട്ട് പോയ്ക്കൂടെ...?