Pages

Sunday, 27 February 2011

കണ്ണാടിയില്‍ തെളിയാത്ത മുഖംമൂടികള്‍

"ഇനി നമുക്കൊരു കാപ്പി കുടിക്കാം"
ബന്ധവും ബന്ധനവും
ഒരു മേശക്കിരുപുറവും ഇരുന്നു
ഒരു മൌനത്തിന്റെ അകലത്തില്‍..

കാത്തിരിപ്പിന്റെ വിരസതക്കിടയില്‍
ബന്ധം സ്വന്തം നൂലിഴപിരിച്ചു നോക്കി..
കുറച്ചു നേരും ഒരുപാട് നുണയും
സൂചിപ്പഴുതില്‍  വീര്‍പ്പുമുട്ടുന്നത്‌ കണ്ടു..

അതിനിടക്കെപ്പെഴോ
ഓര്‍മയുടെ ഒരു കുപ്പിഗ്ലാസ്
നിലത്തുവീണ് ചിതറി..
പല കഷ്ണങ്ങളായി ചിതറിത്തെറിച്ച
മറവിയുടെ കുപ്പിച്ചില്ലുകള്‍ വാരിക്കൂട്ടി
എഴുന്നേറ്റു നോക്കുമ്പോള്‍
ബന്ധം ബന്ധനമായി മാറിയിരുന്നു
ബന്ധത്തിന്‍റെ കസേരയോ
ശൂന്യമായി കിടന്നു..

ആത്മബന്ധത്തിന്റെ വിരല്‍സ്പര്‍ശമേറ്റ്
വാചാലത മിണ്ടാതെയിരുന്നു..
മൌനത്തിനോ  രണ്ടു നാവുണ്ടായിരുന്നു.. 

ഇത് കണ്ണാടികള്‍ കള്ളം പറയുന്ന കാലം
ഓരോ നാടകം കഴിയുമ്പോഴും
ഓരോ മുഖംമൂടികള്‍ കൊഴിഞ്ഞു വീഴുന്നു..

12 comments:

hafeez said...

മുഖം മൂടികള്‍ അഴിഞ്ഞു വീഴട്ടെ

Hakeem Mons said...

നന്ദി ഹാഫിസ്..
ഓരോ നാടകം കഴിയുമ്പോഴും
ഓരോ മുഖംമൂടികള്‍ കൊഴിഞ്ഞു വീഴും

Arun Kumar Pillai said...

ഭൂലോകത്തേക്ക് സ്വാഗതം...

ശ്രീജിത് കൊണ്ടോട്ടി. said...

കവിത നന്നായി.. കവിക്ക്‌ ആശംസകള്‍.. ബൂലോകത്ത് കൂടുതല്‍ നല്ല കവിതകള്‍ പിറക്കട്ടെ..!

Arjun Bhaskaran said...

ഇനിയും പ്രസവിക്കു.. നല്ല കവിതകളെ..

Hakeem Mons said...

കണ്ണന്‍ / ശ്രീജിത്ത്‌ / MAD .. ഒരുപാട് നന്ദിയുണ്ട്.. ഇവിടം വരെ വന്നു അഭിപ്രായം പറഞ്ഞതിന്... നിങ്ങളൊക്കെ തന്നെയാണ് എന്‍റെ പ്രോത്സാഹനവും വഴികാട്ടികളും...

Ismail Chemmad said...

ഇത് കണ്ണാടികള്‍ കള്ളം പറയുന്ന കാലം
ഓരോ നാടകം കഴിയുമ്പോഴും
ഓരോ മുഖംമൂടികള്‍ കൊഴിഞ്ഞു വീഴുന്നു..


നല്ല വരികള്‍ , ആശംസകള്‍

Jefu Jailaf said...

ആശംസകള്‍

ബെഞ്ചാലി said...

മുഖം മൂടി അത് സ്ഥായിയായ ഒന്നല്ല.
അത് അഴിഞ്ഞുവീണുകൊണ്ടിരിക്കും.

saranya said...

നല്ല വരികള്‍..........ഇനിയും എഴുതുക, ആശംസകള്‍.....:)

aathira said...

കൊഴിയുന്ന ഓരോ മുഖം മൂടികള്‍ ഓരോ സത്യത്തിന്‍റെ കണികകള്‍ പേറുന്നു ..ഈ മുഖം മൂടികളെക്കാള്‍ നാം അറിയേണ്ടത് ഈ സത്യങ്ങളിലെ സൗരഭ്യമാണ് ...

hi..
i liked the way u presented it..
keep writing..

Anonymous said...

അതെ മോന്‍സ്‌ .... ഇത് കണ്ണാടികള്‍ പോലും കള്ളം പറയുന്ന കാലം ..

Post a Comment

ഒരു അഭിപ്രായം പറഞ്ഞിട്ട് പോയ്ക്കൂടെ...?