[ ഉദയം ]
ചുവപ്പുമുറ്റിയകൈകള്‍ രണ്ടും
ഇറുകെപിടിച്ചാണ് പിറന്നുവീണത്..
ആദ്യകാലടികള്‍ മണ്ണിലുറച്ചപ്പോള്‍
കുഞ്ഞു കരങ്ങള്‍ അമര്‍ന്നിരുന്നത്
അമ്മയുടെ സാരിത്തുംബിലും
അച്ഛന്റെ ചൂണ്ടു വിരലിലും...
വഴിയേറെ പോകാനുണ്ടെന്ന് അച്ഛനും
നല്ല വഴിയെ പോവണമെന്ന് അമ്മയും
കുഞ്ഞുകാതുകളില്‍ ഓതിതന്നിരുന്നു...
കുഞ്ഞു കരങ്ങള്‍ അമര്‍ന്നിരുന്നത്
അമ്മയുടെ സാരിത്തുംബിലും
അച്ഛന്റെ ചൂണ്ടു വിരലിലും...
വഴിയേറെ പോകാനുണ്ടെന്ന് അച്ഛനും
നല്ല വഴിയെ പോവണമെന്ന് അമ്മയും
കുഞ്ഞുകാതുകളില്‍ ഓതിതന്നിരുന്നു...
പതിയ പതിയെ നടന്നു തുടങ്ങീ ഞാനീ വഴിയില്‍
വസന്തവും ശിശിരവും ശൈത്യവും ഹേമന്തവും
ചിരിപ്പിച്ചും കരയിപ്പിച്ചും നുള്ളിയും പിച്ചിയും
കൂടെ തന്നെയുണ്ടായിരുന്നു...
വസന്തവും ശിശിരവും ശൈത്യവും ഹേമന്തവും
ചിരിപ്പിച്ചും കരയിപ്പിച്ചും നുള്ളിയും പിച്ചിയും
കൂടെ തന്നെയുണ്ടായിരുന്നു...
[ മധ്യാഹ്നം ]
ചോരത്തിളപ്പിന്റെ കൌമാരത്തില്‍
കലാലയവൃക്ഷത്തിന്റെ തണലിലേക്ക്
പൊള്ളുന്ന യൌവനത്തിന്റെ നേര് വെയിലെറിഞ്ഞു...
വലംകയ്യില്‍ നല്ലപാതിയുടെ ഇടംകൈ ചേര്‍ത്ത്
അച്ഛനുമമ്മയും മാറിനിന്നനേരം
"പ്രാരാബ്ധം" ; ഒരു പുതിയ വാക്ക് കൂടി
ജീവിതത്തിന്റെ നിഖണ്ടുവിലേക്ക്...
"കെട്ട്യോളും കുട്ട്യോളും ആയി
ഇനി ഒരു തട്ടാനെ കൂടി കിട്ടണം"
പുതുക്കിയ ചുവര്‍ ചിത്രത്തില്‍ നിന്നും
അച്ഛനുമമ്മയും പതിയെ മാഞ്ഞുപോയി...
[ സായാഹ്നം ]
വൃദ്ധസദനത്തില്‍ നിന്നിറങ്ങി നടന്നത്
കണ്‍മുന്നില്‍ തെളിഞ്ഞ വഴിയെ തന്നെ...
"ഈ വഴി എവിടെക്കുള്ളതാ മോനെ?"
വഴിയില്‍ പന്ത് കളിച്ചുകൊണ്ടിരുന്ന
കൊച്ചു പയ്യന്‍ അരികെ വന്നു
"ഈ വഴി ഇവിടെ തീരുന്നു മുത്തശ്ശാ"..
മുന്നിലെ വഴി ഇരുണ്ടു പോയിരിക്കുന്നു
പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോള്‍
താഴെ വീണുകിടക്കുന്ന കരിയിലകള്‍ക്ക്
പണ്ടു കണ്ട സ്വപ്നങ്ങളുമായി നല്ല സാമ്യം...
മേലെ ഇലപൊഴിച്ചു നില്‍ക്കുന്ന ശിഖിരങ്ങള്‍ക്ക്
ഭയാനകമായ ഒറ്റപ്പെടലിന്റെ ശൂന്യത...
താഴെ വീണുകിടക്കുന്ന കരിയിലകള്‍ക്ക്
പണ്ടു കണ്ട സ്വപ്നങ്ങളുമായി നല്ല സാമ്യം...
മേലെ ഇലപൊഴിച്ചു നില്‍ക്കുന്ന ശിഖിരങ്ങള്‍ക്ക്
ഭയാനകമായ ഒറ്റപ്പെടലിന്റെ ശൂന്യത...
പാതയോരത്തെ മണ്ണില്‍ ലയിച്ചു കിടക്കുന്ന
രാത്രിമഴതന്‍ നനവിന്റെ ആഴങ്ങളി ല്‍ നിന്ന്
രാത്രിമഴതന്‍ നനവിന്റെ ആഴങ്ങളി
ഒരു പുതുനാമ്പ് കിളിര്‍ത്തു നില്‍ക്കുന്നു..
ആര്ദ്രമായാല്‍ വിടരാത്ത മൊട്ടുകളുണ്ടോ?
ഒരുമിച്ചിരുന്നാല്‍ കാണാത്ത നിലാവുണ്ടോ?
പക്ഷെ, നിത്യവും നിര്‍ഗളമൊഴുകിവരുന്ന
ഉപ്പുരുചിയുടെ കണ്ണീര്ചാലുണ്ടായിട്ടും
ഈ മനസ്സുമാത്രമെന്തേ ഇങ്ങനെ?
എല്ലാമടക്കിപ്പിടിച്ചവന്റെ അവസാന വിലാപം
"തനിച്ചാവുകയെന്നാല്‍ മരണമല്ലേ...?"
----------------------- (മോന്‍സ് )
ഒരുമിച്ചിരുന്നാല്‍ കാണാത്ത നിലാവുണ്ടോ?
പക്ഷെ, നിത്യവും നിര്‍ഗളമൊഴുകിവരുന്ന
ഉപ്പുരുചിയുടെ കണ്ണീര്‍ചാലുണ്ടാ
ഈ മനസ്സുമാത്രമെന്തേ ഇങ്ങനെ?
എല്ലാമടക്കിപ്പിടിച്ചവന്റെ അവസാ
"തനിച്ചാവുകയെന്നാല്‍ മരണമല്ലേ...?"
----------------------- (മോന്‍സ് )